മലയാള സിനിമയിൽ പുതിയ വനിത കൂട്ടായ്മ രൂപീകരിച്ചു. ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ കൂട്ടായ്മ രൂപംകൊണ്ടത്. ഭാഗ്യലക്ഷ്മി അധ്യക്ഷയായാണ് പുതിയ കോർഡിനേഷൻ കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്. സമിതിയുടെ ആദ്യയോഗം കൊച്ചിയില്‍ ചേര്‍ന്നു.
നേരത്തെ സിനിമയിലെ വനിതകൾക്കായി മഞ്ചു വാര്യർ, പാർവതി, റിമ തുടങ്ങിയവർ നേതൃത്വം നൽകുന്ന വുമൺ ഇൻ സിനിമ കളക്റ്റീവ് എന്ന കൂട്ടായ്മയ്ക്ക് രൂപം നൽകിയിരുന്നു. എന്നാല്‍ ഒരുപാട് വനിതാ സിനിമാ പ്രവര്‍ത്തകര്‍ ഈ കൂട്ടായ്മയോട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.