ഒരു ഇന്‍ഡോ അമേരിക്കന്‍ കനേഡിയന്‍ കൂട്ടായ്മയുടെ സിനിമ സംരഭമാണ് സ്വപ്ന ഫോക്കസ് ഇന്‍റര്‍നാഷണല്‍ എന്ന സിനിമ കമ്പനി. മലയാളം തമിഴ് ഭാഷകളില്‍ സിനിമാ നിര്‍മ്മാണങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു കൂട്ടം ബിസിനസ്സ് സംരഭകരാണ് ഇതിന് പിന്നില്‍. ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ കാലമാണ് ഇന്ന്. മലയാളത്തിലും തമിഴിലും തെലുങ്കിലും ബിഗ് ബജറ്റഡ്, ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ നിര്‍മ്മിക്കുവാനായി തുടക്കമിട്ടിരുക്കുകയാണ് സ്വപ്ന ഫോക്കസ് ഇന്‍റര്‍നാഷണല്‍.
ഈ ചലച്ചിത്രക്കമ്പനിയുടെ ലോഞ്ചിംഗും ലോഗോ പ്രകാശനവും താജ് മലബാറില്‍ വച്ച് നടത്തുകയുണ്ടായി. പ്രസ്തുത പ്രോഗ്രാമില്‍ കമ്പനിയുടെ ചെയര്‍മാന്‍ ഷാജി ആലപ്പാട്ട് ഉദ്ഘാടന ചടങ്ങിന് അദ്ധ്യക്ഷനായി. ഒരുപിടി നല്ല മലായള ചിത്രങ്ങള്‍ നിര്‍മ്മിക്കുവാനും മെഗാസ്റ്ററുകളെ കൂടാതെ പുതുതായി എത്തുന്ന കലാകാരന്മാര്‍ക്കും അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യചിത്രം സംവിധാനം ചെയ്യുന്നത് പ്രമുഖ സംവിധായകന്‍ അജ്മല്‍ റഷീദ് ആണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ആദ്യ ചിത്രങ്ങളുടെ സംഗീത സംവിധായകനായ രതീഷ് വേഗയും അജമല്‍ റഷീദും കമ്പനിയുടെ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചും. രാജന്‍ പി ദേവിന്‍റെ മക്കളായ ജുബില്‍ രാജും ഉണ്ണി രാജും, എഡിറ്റര്‍ സിയാന്‍ ശ്രീകാന്ത്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ വിനോദ് പറവൂര്‍, തിരക്കഥാകൃത്ത് സോണി മുണ്ടക്കയം, കലാഭവന്‍ അന്‍സാര്‍, റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ആഗസ്റ്റ് മാസം ചിത്രീകരണം എറണാകുളത്തും ഊട്ടിയിലുമായി നടക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.