ഇന്ന് തീയേറ്ററിൽ എത്തിയ പുതിയ ചിത്രൾ ‘ജിന്ന് ‘, ‘എന്നാലും ന്റെളിയാ ‘

സിനിമ പ്രേക്ഷകർക്കു പുതിയ ചിത്രങ്ങളുമായി ഇന്ന് തീയേറ്ററുകളിൽ എത്തുന്നത് ‘ജിന്ന്,’ ‘എന്നാലും ന്റെളിയാ’ എന്നിവയാണ്. ഒരിടവേളക്ക് ശേഷം സുരാജ് വെഞ്ഞാറുംമൂട് ഹാസ്യ കഥാപാത്രമായി അഭിനയിക്കുന്ന ചിത്രമാണ് ‘എന്നാലും ന്റെളിയാ’ എന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. ജിന്നിന്റെ റിലീസ് കഴിഞ്ഞയാഴ്ചയാണ് തീയേറ്ററുകളിൽ എത്തേണ്ടിയിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ  മാറ്റിവെക്കേണ്ടിവന്നു.

‘എന്നാലും ന്റെളിയാ’ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബാഷ് മുഹമ്മദും ചിത്രം നിർമിച്ചിരിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനുമാണ്. ലെന, സിദ്ധിഖ്, ഗായത്രി അരുൺ, സുരാജ് വെഞ്ഞാറുംമൂട് എന്നിവർ പ്രധാന വേഷങ്ങൾ ചെയുന്നു. ഛായഗ്രഹണം പ്രകാശ് വേലായുധൻ, എഡിറ്റിംഗ് മനോജ്‌, സംഗീതം ഷാൻ റഹ്മാൻ, വില്യം ഫ്രാൻസിസ് എന്നിവർ നിർവഹിക്കുന്നു. തിരക്കഥ ശ്രീകുമാർ അറക്കലും ബാഷ് മുഹമ്മദും ചേർന്നാണ്.

ജിന്നിന്റെ സംവിധായകൻ സിദ്ധാർഥ് ഭരതനാണ്. ഒരു ഫാൻസി ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ദുൽഖർ ചിത്രമായ കലിയുടെ തിരക്കഥ രചിച്ച രാജേഷ് ഗോപി നാഥനാണ് ജിന്നും ഒരുക്കിയിരിക്കുന്നത്. ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, ഷറഫുദീൻ, ശാന്തി ബാലകൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് ദീപു എസ് ജോസഫ്, ഛായഗ്രഹണം ഗിരീഷ് ഗംഗാധരൻ എന്നിവരാണ്.

admin:
Related Post