പഴയ രീതിയിലുള്ള പ്രൊമോഷനുമായി നീലവെളിച്ചം

ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘നീലവെളിച്ചം’ ഇന്ന് തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ‘നീലവെളിച്ചം’ കഥയെ അടിസ്ഥാനമാക്കി എ വിൻസെന്റ് 1964 ൽ ഒരുക്കിയ ഭാർഗ്ഗവിനിലയത്തിന്റെ റീമേക്കാണ് നീലവെളിച്ചം. റിമ കല്ലിങ്കൽ, റോഷൻ മാത്യു, ടോവിനോ തോമസ്, ഷൈൻ ടോം ചാക്കോ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പഴയകാലത്തിന്റെ കഥ പറയുന്ന ചിത്രത്തിനും വേറിട്ട രീതിയിലുള്ള പ്രൊമോഷനാണ് അണിയറ പ്രവർത്തകർ തിരഞ്ഞെടുത്തത്.

ജീപ്പിൽ സ്പീക്കർ കെട്ടിവെച്ചു മൈക്കിലൂടെ ചിത്രത്തെ കുറിച്ച് വിളിച്ചു പറയുന്നതാണ് പണ്ടത്തെ പ്രൊമോഷൻ രീതി. അതെ രീതി തന്നെ പിന്തുടർന്നിരിക്കുകയാണ് നീലവെളിച്ചം ടീം. മെട്രോ നഗരമായ കൊച്ചിയിലൂടെ ബഷീറിന്റെ നീലവെളിച്ചത്തിന്റെ റിലീസ് പ്രഖ്യാപ്പിച്ചു കൊണ്ട് നീങ്ങിയ ജീപ്പ് വളരെ കൗതുകത്തോടെയാണ് പ്രദേശവാസികൾ നോക്കിയത്. ചിത്രത്തെക്കുറിച്ചുള്ള വിശദവിവരങ്ങളടങ്ങിയ നോട്ടീസും നാട്ടുകാർക്ക് വിതരണം ചെയ്തു. “ഇതു കാണാതെ മറ്റെന്തു കാണാൻ?” എന്ന അടിക്കുറിപ്പോടെ റിമ കല്ലിങ്കൽ തന്റെ സോഷ്യൽ മീഡിയയിലൂടെ പ്രൊമോഷൻ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രത്തിന് ഇതിനും നല്ലൊരു പ്രൊമോഷൻ രീതി വേറെയില്ലെന്നാണ് ആസ്വാദകർ കമന്റ്‌ ബോക്സിൽ പറയുന്നത്.

admin:
Related Post