അങ്ങനെ നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം നയന്‍താര ഡോക്യൂമെന്ററിയുടെ ടീസര്‍ വീഡിയോ പുറത്തിറങ്ങി. നെറ്ഫ്ളിക്സ് യൂട്യൂബ് ചാനലിലാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. വിഘ്നേഷ് ശിവനും തന്റെ ഇൻസ്റാഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.”നിങ്ങൾക്ക് അറിയാവുന്ന താരം, എന്നാൽ നിങ്ങൾക്ക് അറിയാത്ത വ്യക്തി. എന്റെ ജീവിതം തന്നെ മാറ്റിമറിച്ച ആ പ്രണയം..എന്റെ തങ്കം” എന്ന അടിക്കുറിപ്പോടെയാണ് വിഘ്നേഷ് പങ്കുവെച്ചിരിക്കുന്നത്.
ഒരു മിനിറ്റുള്ള ടീസര്‍ വീഡിയോ ഇതിനോടകം തന്നെ 20 ലക്ഷത്തിലധികം ആളുകളാണ് യൂട്യൂബിൽ കണ്ടത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഗൗതം മേനോൻ തന്നെ വീഡിയോയ്ക്ക് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. നയന്‍താര: ബിയോണ്ട് ദി ഫെയറിടേയ്ല്‍ വെറും വിവാഹ വീഡിയോ അല്ല, നയന്‍താരയെ കുറിച്ചുള്ള ഡോക്യുമെന്ററിയാണ് എന്നാണ് സംവിധായകൻ പറഞ്ഞത്. നാനും റൗഡി താൻ എന്ന സിനിമയിലൂടെയാണ് വിഘ്നേഷ് ശിവനും നയൻതാരയും സുഹൃത്തുക്കളാണ്. പിന്നീട് 7 വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.