മലയാള ചലച്ചിത്ര ലോകത്തിലൂടെ തുടക്കം കുറിച്ച നയൻതാര ഇപ്പോൾ തെന്നിന്ത്യൻ താരറാണിയാണ്. ഇപ്പോൾ നയൻതാരയും വിഘ്‌നേഷും പുതുവർഷത്തിൽ ചെന്നൈയിൽ താമസിക്കുന്ന തെരുവിലെ പാവങ്ങൾക്ക് സമ്മാനപൊതികളുമായി എത്തിയിരിക്കുന്ന വീഡിയോകളാണ് പുറത്ത് വന്നിരിക്കുന്നത്.
പേപ്പർ ബാഗുകളിൽ പുതു വസ്ത്രങ്ങൾ സമ്മാനിച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. പുതുവർഷത്തിന്റെ ആഘോഷമായിട്ടാണ് ഇരുവരും ഇതു ആളുകൾക്ക് സമ്മാനിച്ചിരിക്കുന്നത്. തെന്നിന്ത്യൻ താരറാണിയായ നയൻതാര ബോളിവുഡിലും അരങ്ങേറ്റം കുറിക്കാൻ പോകുകയാണ്.
ഈ വർഷം ചിത്രം എത്തുമെന്ന്
പ്രതീക്ഷിക്കുന്നു. നയൻതാര അവസാനമായി ചെയ്ത ചിത്രമാണ് ‘കണക്ട് ‘. വിഘ്‌നേഷ് ശിവന്റെയും നയൻതാരയുടെയും നിർമ്മാണ കമ്പനിയായ റൗഡി പിക്ചർസ് ആണ് കണക്റ്റിന്റെ നിർമാതാക്കൾ.സത്യ രാജ്, അനുപം ഖേർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും അശ്വിൻ ശരവണനാണ് ചെയ്തിരിക്കുന്നത്.