ദേശീയ അംഗീകാരം നേടിയ നഞ്ചിയമ്മ ആദ്യത്തെ നാഷ്ണൽ ട്രൈബൽ ഫിലിം ഫെസ്റ്റിവെല്ലിന് കൊടി ഉയർത്തി.
ക്യാമ്പ് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ നഞ്ചിയമ്മ , വടികിയമ്മ, വെല്ലമ്മ, വിജീഷ് മണി, കുപ്പുസ്വാമി,ഈശ്വരൻ, മുരുകേഷ്, ചന്ദ്രൻ മാരി, ശറഫുദീൻ, കാളിസ്വാമി, അഖിലേഷ്, കൈലാഷ്,രാമദാസ്, ബാലൻ എന്നിവർ പങ്കെടുത്തു
ലോക ആദിവാസി ദിനത്തോടനുബന്ധിച്ച് (World Traibal Day) ആഗസ്‌റ്റ് 7,8,9 തിയ്യതി കളിൽ നാഷ്ണൽ ടൈബൽ ഫിലിം ഫെസ്റ്റിവൽ അടപ്പാടി ക്യാമ്പ് സെന്ററിൽ വെച്ച് നടത്തുന്നു.
ഇന്ത്യയിലെ വിവിധ ഗോത്ര ഭാഷകളിലുള്ള സിനിമകൾ പ്രദർശിപ്പിക്കും. സംഘാടനം വിജീഷ് മണി ഫിലിം ക്ലബ്.
ഗോത്ര ഭാഷാ കലാകാരൻമാരും സിനിമ പ്രവർത്തകരും പങ്കെടുക്കും.
ഗോത്ര ഭാഷകളിൽ മൂന്ന് സിനിമകൾ ( ഇരുള, കുറുമ്പ, മുഡുക) സംവിധാനം ചെയ്ത വിജീഷ് മണിയാണ് ഫെസ്റ്റിവൽ ഡയറക്ടർ.
നാഷ്ണൽ ടൈബൽ ഫിലിം ഫെസ്റ്റിന് ആശംസകൾ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പി. ആർ. ഓ പി. ശിവപ്രസാദ്.