സൂപ്പർഹിറ്റ് കൂട്ടുകെട്ട് വീണ്ടും; നസ്‌ലെൻ -ഗിരീഷ് എ ഡി ചിത്രം ‘ഐ ആം കാതലൻ’ ഓഗസ്റ്റിൽ എത്തും

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർ ഹിറ്റുകൾക്കും പ്രേമലു എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനും ശേഷം ഗിരീഷ് എ ഡി- നസ്‌ലെൻ ടീമൊന്നിച്ച ‘ഐ ആം കാതലൻ’ ഓഗസ്റ്റ് റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത ഈ കൂട്ടുകെട്ടിന്റെ പ്രേമലു മലയാളത്തിലെ നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഐ ആം കാതലന്റെ സഹനിർമ്മാതാവ് ടിനു തോമസാണ്. അനിഷ്‌മ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, ലിജോമോൾ, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം, എന്നിവരും നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മാർക്കറ്റിങ്ങ് & ഡിസ്ട്രിബ്യുഷൻ ഡ്രീം ബിഗ് ഫിലിംസ്.

ഏറെ കൗതുകമുണർത്തുന്ന ഒരു സെക്കന്റ് ലുക്ക് പോസ്റ്റർ ഈ ചിത്രത്തിന്റേതായി അണിയറ പ്രവർത്തകർ ഇന്ന് പുറത്ത് വിട്ടിട്ടുണ്ട്. പ്രശസ്ത നടനായ സജിൻ ചെറുകയിൽ തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ശരൺ വേലായുധൻ, എഡിറ്റിംഗ് നിർവഹിച്ചത് ആകാശ് ജോസഫ് വർഗീസ്, സംഗീതമൊരുക്കിയത് സിദ്ധാർത്ഥ പ്രദീപ് എന്നിവരാണ്. കലാസംവിധാനം – വിവേക് കളത്തിൽ, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണൻ , മേക്കപ്പ് – സിനൂപ് രാജ്, വരികൾ- സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം, ഫിനാൻസ് കൺട്രോളർ – അനിൽ ആമ്പല്ലൂർ, പി ആർ ഒ – ശബരി. ആഗസ്റ്റ് മാസത്തിൽ ഡ്രീം ബിഗ് ഫിലിംസ് ചിത്രം തീയേറ്ററുകളിൽ എത്തിക്കും.

admin:
Related Post