സൂരജ് ശ്രുതി സിനിമാസിന്റെ ബാനറിൽ സുരേഷ് തിരുവല്ല നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന ” നാളേയ്ക്കായ് ” മാർച്ച് 19 – ന് തീയേറ്ററുകളിലെത്തുന്നു.
ദിനനാഥൻ എന്ന അവിവാഹിതനായ ബാങ്കുദ്യോഗസ്ഥന്റെയും അയാളുടെ ജീവിതത്തിലേക്ക് ഒരു റോഡ് ആക്സിഡന്റിലൂടെ തികച്ചുo ആകസ്മികമായി കടന്നുവരുന്ന റോസ്‌ലിൻ എന്ന ടീച്ചറുടെയും വൈകാരിക ബന്ധങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോവിഡിനു ശേഷമുള്ള ഒരു നല്ല നാളേയ്ക്കായ് ശുഭപ്രതീക്ഷയോടെ കാത്തിരിക്കുന്ന എല്ലാവർക്കുമുള്ള ഒരു സമർപ്പണം കൂടിയാണ് ഈ ചിത്രം .
സന്തോഷ് കീഴാറ്റൂർ, മധുപാൽ, കൃഷ്ണപ്രസാദ്, സജീവ് വ്യാസ, ജയ്സപ്പൻ മത്തായി, ഷിബു ലബാൻ, സുരേഷ് തിരുവല്ല, നൗഷാദ് ഷാഹുൽ , ആർ ജെ സുമേഷ്, എ കെ വേണുഗോപാൽ, കണ്ണൻ, അനന്തു, ബെന്ന ജോൺ , തുമ്പി നന്ദന, ശ്രീലതാ നമ്പൂതിരി, മണക്കാട് ലീല , സരിത രാജീവ്, ആശാ നായർ , ആമി, സീമാ ബാലകൃഷ്ണൻ , ശിവലക്ഷ്മി എന്നിവർ കഥാപാത്രങ്ങളാകുന്നു.
ബാനർ – സൂരജ് ശ്രുതി സിനിമാസ് , നിർമ്മാണം, സംവിധാനം – സുരേഷ് തിരുവല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ആഷാഡം ഷാഹുൽ , വിനോദ് അണക്കപ്പാറ, കഥ, തിരക്കഥ, സംഭാഷണം – വി കെ അജിതൻകുമാർ , ഛായാഗ്രഹണം – പുഷ്പൻ ദിവാകരൻ, എഡിറ്റിംഗ് – കെ ശ്രീനിവാസ് , ഗാനരചന – ജയദാസ് , സംഗീതം, പശ്ചാത്തലസംഗീതം – രാജീവ് ശിവ, ആലാപനം – സരിത രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ – ചന്ദ്രദാസ് , പ്രൊ: എക്സിക്യൂട്ടീവ് – സുനിൽ പനച്ചമൂട്, കല- രാധാകൃഷ്ണൻ , വസ്ത്രാലങ്കാരം – സൂര്യ ശ്രീകുമാർ , ചമയം – അനിൽ നേമം, ചീഫ് അസ്സോ. ഡയറക്ടർ – കിരൺ റാഫേൽ , സഹസംവിധാനം – ഹാരിസ്, അരുൺ , സ്റ്റിൽസ് – ഷാലു പേയാട്, യൂണിറ്റ് – ചിത്രാഞ്ജലി, വിതരണം – ആഷാഡം സിനിമാസ് , ഓഡിയോ റിലീസ് – മനോരമ മ്യൂസിക്സ് , ഡിസൈൻസ് – സാന്റോ വർഗ്ഗീസ്, പി ആർ ഓ -അജയ് തുണ്ടത്തിൽ .
Nalekkayi movie release date