എ ആർ റഹ്മാനു പിന്നാലെ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം എത്തിച്ചിരിക്കുന്നു സംഗീത സംവിധായകൻ കീരവാണി

14 വർഷങ്ങൾക്കു ശേഷം ഗോൾഡൻ ഗ്ലോബ് ഇന്ത്യയിൽ എത്തുന്നത്. എ ആർ റഹ്മാന് പിന്നാലെ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയിലേക്ക് എത്തിച്ചിരിക്കുകയാണ് സംഗീത സംവിധായകൻ കീരവാണി. കോഡുരി മരതകമണി കീരവാണി എന്ന എം എം കീരവാണി സംഗീത സംവിധായകൻ, ഗാനരചയിതാവ്, പിന്നണി ഗായകൻ എന്നി നിലകളിലെല്ലാം ഇന്ത്യൻ സിനിമകളിൽ നിറഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ട് പിന്നിടുകയാണ്.

മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നി ഭാഷകളിൽ ഏതാണ്ട് 220 -ലധികം സിനിമകൾക്ക് കീരവാണി സംഗീതം നൽകി കഴിഞ്ഞു. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയായ കൊവൂരിലെ ഒരു തെലുങ്ക് കുടുംബത്തിലാണ് കീരവാണി ജനിച്ചത്. സംഗീത സംവിധായകനും ഗായകനുമായ കല്യാണി മാലിക് സഹോദരനാണ്. തെലുങ്ക് ബോളിവുഡ് ചലച്ചിത്ര തിരക്കഥകൃത്തും സംവിധായകനുമായ വി വിജയെന്ദ്ര പ്രസാദിന്റെ മരുമകൻ കൂടിയാണ് കീരവാണി.

admin:
Related Post