ബിഗ് ബോസ് ടാസ്ക്കിനിടയിൽ വാക്ക് തർക്കം, ക്ഷുഭിതനായി മോഹൻലാൽ ഷോയിൽ നിന്ന് ഇറങ്ങി പോയി

ബിഗ് ബോസ് സീസൺ ഫൈവിന്റെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായികൊണ്ടിരിക്കുന്നത്. ബിഗ് ബോസ് വീട്ടിലെ ആദ്യത്തെ എലിമിനേഷന് വേണ്ടിയുള്ള നോമിനേഷൻ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നത്. ഈസ്റ്റർ ദിവസം ബിഗ് ബോസിൽ വലിയ വാക്ക് തർക്കമായിരുന്നു നടന്നത്. ഇതോടെ ഇത്തവണ നടക്കാനിരിക്കുന്ന എലിമിനേഷൻ മോഹൻലാൽ നടത്താൻ തയ്യാറാകാതെ തിരിച്ച് പോകുകയും ചെയ്തു. മത്സരാർത്ഥികൾക്ക് ഒട്ടേറെ സർപ്രൈസും സമ്മാനങ്ങളുമായി എത്തിയ മോഹൻലാൽ ഷോ

അവസാനിപ്പിച്ചത് ദേഷ്യത്തോടെ ആയിരുന്നു. ഇത്തവണ ബിഗ് ബോസിൽ എലിമിനേഷൻ നടക്കില്ലെന്നും കഴിഞ്ഞ തവണ നടന്നിരുന്ന വോട്ടിങ് വീണ്ടും തുടരണമെന്നുമാണ് മോഹൻലാൽ പറഞ്ഞത്. അതുകൊണ്ട് ഇത്തവണ എലിമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ട ഏഴു പേർക്കും ഒരാഴ്ച കൂടുതൽ സമയം ലഭിക്കുകയും ചെയ്യും.

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ബിഗ് ബോസ്സിന്റെ രണ്ടാമത്തെ ആഴ്ച നടക്കേണ്ടിയിരുന്ന എലിമിനേഷൻ നടക്കാതെ പോകുന്നത്. നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ട ഗോപിക, റിനോഷ്, അനിയൻ മിഥുൻ, റിനിഷ, ലച്ചു, എയ്ഞ്ചലിന, വിഷ്ണു എന്നിവർക്ക് ഇനിയും ഒരാഴ്ച കൂടെ വോട്ട് ലഭിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തു. ഈസ്റ്റർ ദിനത്തിൽ ബിഗ് ബോസിലും ആഘോഷങ്ങൾ നടക്കുമെന്നായിരുന്നു മോഹൻലാൽ പറഞ്ഞിരുന്നത്. ഈസ്റ്റർ ദിനത്തിൽ ഓരോരുത്തർക്കും ധരിക്കേണ്ട വസ്ത്രത്തിന്റെ നിറം തിരഞ്ഞെടുക്കാനുള്ള അവസരവും മോഹൻലാൽ നൽകിയിരുന്നു. ഈസ്റ്റർ ദിനത്തിൽ ആഘോഷങ്ങൾ നല്ല രീതിയിൽ നടന്നെങ്കിലും ടാസ്ക്കിനിടയിൽ വാക്ക് തർക്കം ഉണ്ടാവുകയായിരുന്നു. ഇതോടെയാണ് താൻ ഷോ അവസാനിപ്പിക്കുന്നുവെന്ന് മോഹൻലാൽ പറഞ്ഞത്.

‘സന്തോഷകരമായ ഈ ഈസ്റ്റർ ദിവസം എത്രയോ മൈലുകൾ സഞ്ചരിച്ച് നിങ്ങളെ കാണാനായിട്ടാണ് ഞാൻ വന്നിരിക്കുന്നത്. പക്ഷെ അത് എനിക്ക് വളരെ സങ്കടകരമായ കാര്യങ്ങളായി മാറുകയും ചെയ്തു. അതുകൊണ്ട് ഞാൻ ഈ ഷോ ഇപ്പോൾ ഇവിടെ വെച്ച് അവസാനിപ്പിക്കുകയാണ് ‘ മോഹൻലാൽ മത്സരാർത്ഥികളോട് പറഞ്ഞു. മോഹൻലാൽ ക്ഷുഭിതനായി ഷോ അവസാനിപ്പിക്കാൻ തുടങ്ങവേ മത്സരാർത്ഥികൾ ക്ഷമ ചോദിച്ച് രംഗത്ത് എത്തുകയും ചെയ്തു.

admin:
Related Post