സംവിധായകന്‍ എം .പത്മകുമാറും രചയിതാവ് സുരേഷ് ബാബുവും ചേര്‍ന്ന് സംവിധാനം നിര്‍വഹിക്കുന്ന മോഹന്‍ലാല്‍ ചിത്രം “അറബികടലിന്റെ റാണി ” യില്‍ ലാലിന്റെ നായികയായി റിമ കല്ലിങ്കൽ.
12ഓളം സിനിമകള്‍ സംവിധാനം ചെയ്ത ഒരു സംവിധായകനൊപ്പം അത്രത്തോളം ചിത്രങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ച ഒരു തിരക്കഥാകൃത്ത് കൈകോര്‍ക്കുന്നത് മലയാളസിനിമയെ സംബന്ധിച്ച് അപൂര്‍വ്വത തന്നെയാണ് കൂടാതെ മോഹന്‍ലാലും റിമയും ഒരുമിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും “അറബികടലിന്റെ റാണി” യ്ക്ക് ഉണ്ട്.
മെട്രോ ട്രെയിനിന്‍റെയും അതിന്‍റെ അണിയറയിലെ സംഭവങ്ങളുമാണ് “അറബികടലിന്‍റെ റാണി”യുടെ പ്രമേയം. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.