ലാൻഡ് റോവർ നിരയിലെ ഏറ്റവും പുതിയ മോഡലായ റേഞ്ച് റോവർ കാർ സ്വന്തമാക്കി മോഹൻലാൽ. ഡീസലിലും പെട്രോളിലും ലഭ്യമായ ബ്രിട്ടീഷ് ലക്ഷ്വറി വാഹനത്തിന്റെ മോഡലുകൾക്ക് 2.38 മുതൽ നാല് കോടി വരെയാണ് വില. മോഹൻലാലിന്റെ കൊച്ചിയിലെ വീട്ടിൽ വെച്ചാണ് ഡീലർമാർ വാഹനം കൈമാറിയത്. ഈ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്. വീഡിയോയിൽ മോഹൻലാലിനൊപ്പം ഭാര്യ സൂചിത്രയുമുണ്ട്. ഏഴ് പേർക്ക് യാത്ര ചെയ്യാവുന്ന വാഹനം 33 സെ മീ ടച്ച് സ്ക്രീൻ ആണുള്ളത്.
ടൊയോട്ടയുടെ വെൽഫയർ വാഹനമായിരുന്നു മോഹൻലാൽ സ്ഥിരം യാത്രയ്ക്കായി ഉപയോഗിച്ചിരുന്നത്. 1.15 കോടിയാണ് ഈ വാഹനത്തിന്റെ വില. 2020 ന്റെ തുടക്കത്തിൽ ആയിരുന്നു മോഹൻലാൽ ഈ വാഹനം വാങ്ങിയിരുന്നത്.വെൽഫയർ കൂടാതെ താരത്തിന് ലംബോർഗിനി ഉറുസ്, ടൊയോട്ട ലാൻഡ് ക്രൂയ് സർ, മെഴ് സിഡസ് ബെൻസ് ജിഎൽഎസ് ക്ലാസ് എന്നീ ആഡംബര വാഹനങ്ങളുമുണ്ട്. അതെസമയം ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ‘മലൈക്കോട്ടേ വാലിബൻ’ ആണ് താരത്തിന്റെ അടുത്തതായി ഇറങ്ങാനിരിക്കുന്ന ചിത്രം. ഏറെ ആകാംക്ഷയിലാണ് ഇരുവരുടെയും ആരാധകർ. ചിത്രത്തിന്റെ ഓരോ പുതിയ വാർത്തകളും ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നതും.