മിഡില്‍ ഈസ്റ്റ് സിനിമ പ്രെെവറ്റ് കമ്പനിയുടെയും എവര്‍ ആന്റ് എവര്‍ റിലീസിന്റെയും കൊച്ചിയിലെ ഓഫീസ്സ് പ്രവര്‍ത്തനമാരംഭിച്ചു.ഫിലിം ചേമ്പര്‍ വെെസ് പ്രസിഡണ്ട് അനില്‍ തോമസ്സ് ഭദ്രദീപത്തിലെ ആദ്യ തിരി തെളിയിച്ച് ഓഫീസ്സിന്റെ ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.എറണാക്കുളത്ത് കലൂര്‍ പ്രൊവിഡന്റ് ഫണ്ട് റോഡിലുള്ള പുതു കല്ലേല്‍ അപ്പാര്‍ട്ട്മെന്റിലെ ഓഫീസ്സ് ഉത്ഘാടനച്ചടങ്ങില്‍ മണികണ്ഠന്‍ ആചാരി,പ്രസാദ് കലാഭവന്‍,റോബിന്‍ തിരുമല,സജീവന്‍,അഞ്ജലി നായര്‍, നിര്‍മ്മാതാവ് ഔസേപ്പച്ചന്‍,യതീന്ദ്രന്‍ പിണറായി,ഉണ്ണികൃഷ്ണന്‍ ചടയമംഗലം,വിജയ് സൂര്യ,സന്തോഷ് കല്ലാറ്റ് തുടങ്ങിയ പ്രമുഖര്‍ സന്നിഹിതരായിരുന്നു.
മിഡില്‍ ഈസ്റ്റ് സിനിമ ആദ്യ അവതരിപ്പിക്കുന്ന ചിത്രമാണ്,അഞ്ചു ഭാഷകളിലായി രാജേഷ് ടച്ച് റിവര്‍ സംവിധാനം ചെയ്യുന്ന ” സയനെെഡ് “.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
English Summary : “Middle East Cinema” Office Inauguration