മലയാളസിനിമയിൽ തന്റേതായ ഇടം നേടിയ നടിയാണ് മീരാജാസ്മിൻ. വിവാഹത്തിനുശേഷം സിനിമയിൽനിന്നും മാറിനിന്ന നടി നീണ്ട ഇടവേളയ്‌ക്കുശേഷം വീണ്ടും സിനിമയിൽ സജീവമാകുന്നു. തന്റെ പുതിയ ചിത്രത്തിലൂടെ മീരാജാസ്മിൻ വീണ്ടും തിരിച്ചെത്തിച്ചിരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്.
സന്തോഷം പങ്കുവെച്ച് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ച വാക്കുകൾ
“വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓർമ്മകളാണ്.
രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന ‘കൺമണി’. അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ ‘അച്ചു’. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി.
മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയ്യേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്.”
https://www.instagram.com/reel/CVFGX9GAL25/?utm_source=ig_web_button_share_sheet
English Summary : meera jasmine back to cinema