“മരയ്ക്കാർ അറബിക്കടലിന്റെ സിംഹം”തീം മ്യൂസിക് റിലീസ്,സൈന മ്യൂസിക്കിലൂടെ

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ തീം മ്യൂസിക് സൈന മ്യൂസിക്കിലൂടെ പുറത്തിറക്കി.

മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തീം മ്യൂസിക് റിലീസ് ചെയ്തത്.മ്യൂസികിന്റെ സൗണ്ട് ട്രാക്ക് ചെയ്തിരിക്കുന്നത് രാഹുൽ രാജ് ആണ്.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം ഡിസംബർ 2ന് തീയേറ്ററുകളിൽ എത്തും.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്ന് സംവിധായകൻ പ്രിയദർശൻ പറഞ്ഞു. മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങിയവർ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സുനിൽ ഷെട്ടി, പ്രഭു, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെൽവൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന എപ്പിക് ഹിസ്‌റ്റോറിക്കൽ വാർ ചിത്രത്തിന്റെ തിരക്കഥ അനി ശശിയും പ്രിയദർശനും ചേർന്നെഴുതുന്നു.ഛായാഗ്രഹണം-തിരു, ഗാനരചന-ബികെ ഹരിനാരായണൻ, ഷാഫി കൊല്ലം, പ്രിയദർശൻ, സംഗീതം-റോണി റാഫേൽ, കലാസംവിധാനം-സാബു സിറിൾ, എഡിറ്റിംങ്- അയ്യപ്പൻ നായർ.തിയേറ്ററിൽ എത്തുന്നതിനും മുൻപ് തന്നെ മൂന്നു ദേശീയ പുരസ്‌കാരങ്ങളാണ് ഈ പ്രിയദർശൻ ചിത്രം നേടിയത്.മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരത്തിന് പിറകെ, മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള അവാർഡ് സുജിത് സുധാകരൻ, വി. സായ് എന്നിവർ നേടി.സിദ്ധാർഥ് പ്രിയദർശൻ മികച്ച സ്‌പെഷ്യൽ എഫക്ടിനുള്ള പുരസ്‌കാരത്തിനും അർഹനായി.വാർത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : Marakkar Theme Music By Rahul Raj

admin:
Related Post