മരക്കാർ ; പ്രണവിന്റെ ആദ്യ ലുക്ക് ഏറ്റെടുത്ത് ആരാധകർ

മോഹൻലാൽ കുഞ്ഞാലി മരക്കാർ ആകുന്ന പ്രിയദർശന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രം മരയ്ക്കാറിലേ പ്രണവിന്റെ ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ.

നായകൻറെ ചെറുപ്പമാണ് പ്രണവ് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഓരോരുത്തരുടെയും ഫസ്റ്റ് ലൂക്ക് പുറത്തുവന്നുകൊണ്ടിരിക്കുകയാണ്, മോഹൻലാലിന്റെ കുഞ്ഞാലി മരക്കാരായുള്ള ഫസ്റ്റ് ലൂക്ക് ഇതിനോടകംതന്നെ ശ്രദ്ധ നേടിയിരുന്നു. അതിനുപിറകെയാണ് പ്രണവിന്റെ ഫസ്റ്റ് ലൂക്കും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരയ്ക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. സുനില്‍ ഷെട്ടി, മഞ്ജു വാരിയര്‍, കീര്‍ത്തി സുരേഷ്, മധു, കല്യാണി പ്രിയദർശൻ എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.

pranavpranav

admin:
Related Post