സിനിമ ലോകം ഏറെ ആവേശത്തോടെ യാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം റിലീസാവുന്നത് കാത്തിരുന്നത്. മാര്‍ച്ച് 26ന് റിലീസ് തീരുമാനിച്ചിരുന്ന സിനിമ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് മാറ്റിവച്ചത്. 100 കോടി മുതല്‍ മുടക്കില്‍ മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രം ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യാനാകുമോ എന്നാണ് ആലോചിക്കുന്നതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു.
ആളുകള്‍ സിനിമ ആസ്വദിക്കാനുള്ള മാനസികാവസ്ഥയിലെത്തുകയാണ് പ്രധാനം. ഈ വര്‍ഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് അതിനായില്ലെങ്കില്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റും.
ചൈനീസ് പതിപ്പ് ഉള്‍പ്പെടെ നാല് ഭാഷകളിലായി 5000 സക്രീനില്‍ റിലീസ് ചെയ്യാനായിരുന്നു ആലോചിച്ചിരുന്നത്.
സിനിമ റിലീസിനെക്കുറിച്ചൊക്കെ സംസാരിക്കേണ്ട ഘട്ടമല്ല ഇത് എന്നാണ് എനിക്ക് തോന്നുന്നത്. ഈ ഘട്ടത്തില്‍ പ്രാധാന്യം മറ്റ് കാര്യങ്ങള്‍ക്കാണ്. എല്ലാം സാധാരണ അവസ്ഥയിലെത്താന്‍ നമ്മള്‍ കാത്തിരിക്കണം.