മഞ്ഞുമ്മൽ ബോയ്‌സ്’ ബോക്സ് ഓഫീസ് തകർക്കുമ്പോൾ എട്ടിന്റെ പണിയുമായി സഹ നിർമ്മാതാവ്; നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; 7 കോടി നൽകിയിട്ടും വഞ്ചിച്ചെന്ന് പരാതി

കൊച്ചി: മലയാളത്തിന്റെ കളക്ഷൻ റെക്കോർഡ് ചിത്രമായ ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുടെ നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ പുറത്തിറക്കിയ ഉത്തരവ് വിവാദ​ത്തിൽ.അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് എറണാകുളം സബ് കോടതിയുടെ വിധി എത്തിയത്. മഞ്ഞുമ്മൽ ബോയിസിനായി 7 കോടി രൂപ മുടക്കിയെന്നും, മുടക്കുമുതലോ ലാഭവിഹിതമോ നൽകിയില്ലെന്നുമാണ് സിറാജിന്റെ ഹർജി. ഇത് പരി​ഗണിച്ചാണ് കോടതി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്. ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിയുടെ ബാങ്ക് നിക്ഷേപമാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്. നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കു കോടതി നോട്ടിസ് അയച്ചു. ഇതോടെ തീയറ്റററിൽ ബോക്സ് ഓഫീസ് തകർത്ത് മുന്നേറിയ സിനിമി വിവാദത്തിലായിരിക്കുകയാണ്.

ചിത്രത്തിനായി മുതൽമുടക്കിയപ്പോൾ നിർമ്മാതാക്കളായ സൗബിനും സഹോദരനും 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പണം കൈപ്പറ്റിയ ശേഷം കബളിപ്പിച്ചെന്നു മഞ്ഞുമ്മൽ ബോയ്സ് ആഗോള തലത്തിൽ ഇതുവരെ 220 കോടി രൂപ കളക്‌ഷൻ നേടിയിട്ടുണ്ടെന്നും ഒ.ടി.ടി കരാർ മുഖേന 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹ‌ർജിക്കാരൻ വാദിച്ചു. എന്നാൽ നിർമ്മാതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല, അതിന് ശേഷമാകും കേസ് പരി​ഗണിക്കുക.

admin:
Related Post