മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് മമ്ത മോഹൻദാസ്. പരീക്ഷണങ്ങൾ അവസാനിക്കുന്നിലെന്നും പുതിയൊരു അസുഖവുമായിട്ടുള്ള പോരാട്ടത്തിലാണെന്നും തുറന്നു പറയുകയാണ് മമ്ത ഇപ്പോൾ. രണ്ടു തവണ കാൻസറിനെ അതിജീവിച്ചു ജീവിതം തിരിച്ചു പിടിച്ച നടിക്കൂടിയാണ്. അപാരമായ മനകരുത്തോടെ ക്യാൻസറിനോട് പൊരുതിയും കൃത്യമായ ആരോഗ്യപരിപാലനത്തിലൂടെയും വ്യായാമത്തിലൂടെ ജീവിതത്തെ തന്റെ വരുത്തിയിലാക്കുകയായിരുന്നു. വ്യായാമം തന്റെ ജീവിതത്തിൽ എത്രത്തോളം പ്രധാന്യം നൽകുന്നു എന്നത് പലപ്പോഴും ഇൻസ്റ്റാഗ്രാമിലൂടെയും ഷെയർ ചെയ്തിട്ടുണ്ട്.
തനിക്കു ഓട്ടോ ഇമ്മ്യൂൺ ഡിസീസ് അല്ലെങ്കിൽ വെള്ളപാണ്ട് എന്ന ത്വാക്ക് രോഗമാണെന്നാണ് മമ്ത വെളിപ്പെടുത്തിയിരിക്കുന്നത്. ‘പ്രിയപ്പെട്ട സൂര്യൻ, മുൻപേങ്ങുമില്ലാത്ത വിധം ഞാൻ ഇപ്പോൾ നിന്നെ സ്വീകരിക്കുന്നു. എനിക്കു നിറം നഷ്ടപെടുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. മുടൽമഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങൾ മിന്നിമറയുന്നത് കാണാൻ നിന്നെക്കാൾ നേരത്തെ എല്ലാ ദിവസവും ഞാൻ എഴുന്നേൽക്കും. നിനക്കുള്ളതെല്ലാം തരൂ, നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും. തന്റെ മേക്കപ്പില്ലാത്ത ചിത്രം ഷെയർ ചെയ്തു കൊണ്ടാണ് മമ്ത കുറിച്ചിരിക്കുന്നത്. മമ്തയുടെ ഫോറെൻസിക്, ജനഗണമന , മ്യാവൂ, ലാൽ ബാഗ് എന്നി ചിത്രങ്ങളിലാണ് പോയ വർഷത്തെ. ജൂതൻ, രാമസേതു, അൺലോക്ക്, പ്രിത്വിരാജ് നായകനായ മഹേഷും മാരുതിയും തുടങ്ങിയ മലയാള ചിത്രങ്ങളും ഏതാനും തമിഴ്, തെലുങ്ക് ചിത്രങ്ങളും മമ്തയുടെ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്.