ആട് ജീവിതം കണ്ട് കരഞ്ഞു പോയെന്ന് നടി മല്ലികാ സുകുമാരൻ. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ തീയറ്ററിലെത്തി മല്ലികാ സുകുമാരൻ ആട് ജിവിതം കണ്ടത്. സിനിമ കണ്ടിറങ്ങിയ ശേഷം കേരള 9 നോട് പ്രതികരണം രേഖപ്പെടുത്തുകയായിരുന്നു. ഫസ്റ്റ് ആഫ് കണ്ടപ്പോഴെ ശരീരം വല്ലാതെയായി, സിനിമ കണ്ട് തീർന്നപ്പോൾ എന്താ പറയേണ്ടതെന്ന് അറിയില്ലെന്നും മല്ലിക സുകുമാരൻ പ്രതികരിച്ചു. സിനിമയിൽ ഒരിടത്തും ഞാൻ പൃഥ്വിരാജിനെ കണ്ടില്ല, നജീബിനെയാണ് കണ്ടത്. ഏങ്ങനൊക്കെയോ അവിടെ കിടന്നു കഷ്ടപ്പെടുന്ന ഒരാളായിട്ടാണ് കണ്ടത്. ആകഷ്ടപ്പാടിന്റെ തീവ്രത കണ്ടപ്പോൾ നല്ല വിഷമം തോന്നി. സിനിമ കണ്ടപ്പോൾ നജീബിനെ പിടിച്ചു കൊണ്ടുപോകുമോ എന്നൊക്കെ ആദിയായിരുന്നെന്നും മല്ലിക സുകുമാരൻ പ്രതികരിച്ചു.
16 വർഷം മുൻപാണ് കഥ പൃഥ്വി കണ്ടത്. പിന്നീട് തിരുവല്ലയിൽ ഷൂട്ടിങ് നടന്നു. കോറോണ സമയത്ത് ഷൂട്ടിങ്ങ് നടത്തിയെങ്കിലും അവർ മരുഭൂമിയിൽ പെട്ട് പോയിരുന്നു. ഫ്ളൈറ്റില്ല, കടകളില്ല, ഞാൻ വിളിക്കുമ്പോൾ പറയുന്നത്. അമ്മ പേടിക്കണ്ട, അവർ ഇവിടെ സുരക്ഷിതരായിരുന്നു എന്നാണ്,. സിനിമ കണ്ടപ്പോൾ അവരുടെ കഷ്ടപ്പാടിനെല്ലാം നല്ല റിസൾട്ട് കിട്ടിയതായി തോന്നി. അവനെ വിളിക്കണം, സംസാരിക്കണം എന്നുമായിരുന്നു മല്ലിക സുകുമാരന്റെ പ്രതികരണം.
English SUmmary : Mallika Sukumaran Reacts to Prithviraj Aadujeevitham