കറുപ്പിന്റെ വേറിട്ട ആശയവുമായെത്തി പ്രേക്ഷകലക്ഷങ്ങളുടെ മനം കവർന്ന ഹ്രസ്വചിത്രം “കാക്ക” ഇപ്പോൾ യുട്യൂബിലും ശ്രദ്ധേയമാകുന്നു. എൻ എൻ ജി ഫിലിംസ് യുട്യൂബിലാണ് കൂടുതൽ പ്രേക്ഷകരെ ആകർഷിച്ച് ചിത്രം മുന്നേറുന്നത്. സ്ത്രീകഥാപാത്രങ്ങൾക്ക് മുൻതൂക്കമുള്ള സമകാലിക സാഹചര്യങ്ങളുമായി ചേർന്നു പോകുന്ന വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം, പഞ്ചമി എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് മുന്നോട്ടു പോകുന്നത്. കറുപ്പ് നിറമായതിന്റെ പേരിൽ വിവാഹാലോചനകൾ മുടങ്ങുകയും വീട്ടുകാരിൽ നിന്നും മറ്റും പലതരത്തിലുള്ള അവഗണനകൾ നേരിടുകയും ചെയ്യുന്ന പഞ്ചമി, ഒരു ഘട്ടത്തിൽ തന്റെ കുറവിനെ പോസിറ്റീവായി കാണുകയും അതിനെ സധൈര്യം നേരിടുകയും ചെയ്യുന്നു. നിറത്തിന്റെയും ശാരീരിക വൈകല്യങ്ങളുടെയും പേരിൽ ഇക്കാലത്തും പലരും പരിഹസിക്കപ്പെടുകയും മാറ്റിനിർത്തപ്പെടുകയും ചെയ്യുന്നുവെന്ന യാഥാർത്ഥ്യത്തെ തികഞ്ഞ കയ്യടക്കത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
ലക്ഷ്മിക സജീവൻ , സതീഷ് അമ്പാടി, ശ്രീല നല്ലെടം, ഷിബുക്കുട്ടൻ, വിജയകൃഷ്ണൻ , ഗംഗ സുരേന്ദ്രൻ , വിപിൻനീൽ, വിനു ലാവണ്യ, ദേവാസൂര്യ, മുഹമ്മദ് ഫൈസൽ തുടങ്ങിയവർ അഭിനയിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗും സംവിധാനവും അജു അജീഷ് നിർവ്വഹിച്ചിരിക്കുന്നു. ബ്രാ, കുന്നിക്കുരു, സൈക്കോ തുടങ്ങിയ ഹ്രസ്വചിത്രങ്ങളുടെ സംവിധായകനായിരുന്നു അജു അജീഷ് . നിർമ്മാണം – വെള്ളിത്തിര സിനിമ വാട്സാപ്പ് കൂട്ടായ്മ , എൻ എൻ ജി ഫിലിംസ്, കഥ, തിരക്കഥ, സംഭാഷണം – അജു അജീഷ്, ഷിനോജ് ഈനിക്കൽ , ഗോപിക കെ ദാസ് , ഛായാഗ്രഹണം – ടോണി ലോയ്ഡ് അരൂജ, ക്രിയേറ്റീവ് ഹെഡ് – അൽത്താഫ് പി ടി , ഗാനരചന – അനീഷ് കൊല്ലോളി, സംഗീതം – പ്രദീപ് ബാബു, ആലാപനം – ജിനു നസീർ , പ്രൊഡക്ഷൻ കൺട്രോളർ – ഉണ്ണികൃഷ്ണൻ കെ പി , കല- സുബൈർ പാങ്ങ്, ചമയം – ജോഷി ജോസ് , വിജേഷ് കൃഷ്ണൻ , പശ്ചാത്തലസംഗീതം – എബിൻ സാഗർ, സൗണ്ട് മിക്സ് – റോമ് ലിൻ മലിച്ചേരി, നിശ്ചല ഛായാഗ്രഹണം – അനുലാൽ വി വി , യൂനുസ് ഡാക്സോ, ഫിനാൻസ് മാനേജർ – നിഷ നിയാസ്, ഡിസൈൻസ് – ഗോകുൽ എ ഗോപിനാഥൻ,
പി ആർ ഓ – അജയ് തുണ്ടത്തിൽ
English Summary : Malayalam Short film Kaakka hits on YouTube