മലൈകോട്ടൈ വാലിബൻ ടീസർ പ്രേക്ഷകർ ഏറ്റെടുത്തു

മോഹൻലാൽ നായകനാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈകോട്ടൈ വാലിബന്റെ ടീസർ ഇന്ന് പുറത്തിറങ്ങി. പ്രശാന്ത് പിള്ളയുടെ സംഗീതവും ലിജോ ജോസ് പെല്ലിശ്ശേരിയുടെ തിരക്കഥയും ഛായാഗ്രഹണവും ശ്രദ്ധിക്കപ്പെട്ട ടീസർ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.

ടീസറിൽ മോഹൻലാൽ പുത്തൻ ലുക്കിൽ എത്തുന്നു. “കണ്‍കണ്ടത് നിജം, കാണാത്തത് പൊയ്” എന്ന മോഹൻലാലിന്റെ ഡയലോഗ് ടീസറിന്റെ ഹൈലൈറ്റാണ്.

മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേത്ര്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

ചിത്രം 2024 ജനുവരി 25ന് തിയേറ്ററുകളിലെത്തും.

admin:
Related Post