സാവിത്രിയുടെ കഥപറയുന്ന ചരിത്ര സിനിമ റിലീസ് ചെയ്തു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ മുതൽ മികച്ച അഭിപ്രായമാണ് കേൾക്കുന്നത്. അൻപത് അറുപത് കാലഘട്ടത്തെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ സംവിധായകൻ നാഗ് അശ്വിന് സാധിച്ചു. ആദ്യ പകുതി വളരെ മികച്ചതാണ്. ഒരു പ്രണയകഥ യുടെ അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.
കീർത്തി സുരേഷും ദുൽക്കറും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഇരുവരുടെയും കരിയറിലെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിലേതെന്നു പറയാം. ദുൽഖർ തന്നെയാണ് ജെമിനി ഗണേശനായി ശബ്ദവും നൽകിയത്. സാമന്ത, വിജയ് ദേവരക്കൊണ്ട തുടങ്ങി തെലുങ്കിലെ പ്രമുഖ താരങ്ങൾ എല്ലാം തന്നെ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു .
ചിത്രം കണ്ടിറങ്ങിയ പ്രമുഖരെല്ലാം നല്ല അഭിപ്രായമാണ് പറയുന്നത്. താൻ ദുൽക്കറിന്റെ ആരാധകനായി മാറി എന്നാണ് മഹാനടി കണ്ട രാജമൗലി പറഞ്ഞത്. ഈ ചിത്രം തീർച്ചയായും കണ്ടിരിക്കേണ്ടതാണ് ഒരിക്കലും സാവിത്രിയെ അനുകരിക്കാൻ കീർത്തി ശ്രമിച്ചില്ല തനിക്ക് കിട്ടിയ വേഷം മികച്ചതാക്കാൻ കീർത്തിക്ക് സാധിച്ചു. ചിത്രം വളരെയധികം ഇഷ്ടമായി എന്നും തന്റെ ട്വിറ്റർ പേജിൽ രാജമൗലി കുറിച്ചു.
ധാരാളം പ്രമുഖർ മഹാനടിക്കു അഭിനന്ദനമറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. മലയാളത്തിലേക്ക് മൊഴി മാറ്റി ചിത്രം മെയ് 11 ന് കേരളത്തിൽ റിലീസിന് എത്തും.