” മദനോത്സവം”

സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവൻ, സുധി കോപ്പ, ഭാമ അരുൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “മദനോത്സവം”.അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രമാണ് ” മദനോത്സവം”.ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ തിരക്കഥ സംഭാഷണമെഴുതുന്നു. സംവിധായകൻ രതീഷ് ബാലകൃഷ്‌ണൻ പൊതുവാളിന്റെ ചീഫ് അസ്സോസിയേറ്റ് ആയിരുന്ന സുധീഷ് ഗോപിനാഥിന്റെ ആദ്യ ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാൽ നിർവ്വഹിക്കുന്നു.വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് ക്രിസ്റ്റോ സേവിയർ സംഗീതം പകരുന്നു.ക്രിയേറ്റീവ് പ്രൊഡ്യൂസർ- ജെയ്.കെ, പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത് കരുണാകരൻ,പ്രൊഡക്ഷൻ ഡിസൈനർ-ജ്യോതിഷ് ശങ്കർ,എഡിറ്റർ-വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ-ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത് കരുണാകരൻ,കല-കൃപേഷ് അയ്യപ്പൻകുട്ടി, വസ്ത്രാലങ്കാരം- മെൽവി.ജെ,മേക്കപ്പ്- ആർ.ജി.വയനാടൻ, അസ്സോസിയേറ്റ് ഡയറക്ടർ-അഭിലാഷ് എം.യു,സ്റ്റിൽസ്-നന്ദു ഗോപാലകൃഷ്‌ണൻ, ഡിസൈൻ-അറപ്പിരി വരയൻ. കാസർകോട്,കൂർഗ്, മടികേരി എന്നിവിടങ്ങളിലാണ് ചിത്രീകരണം.”കാണാ ദൂരത്താണോ കാണും ദൂരത്താണോ ആരും കാണാതോടും മോഹക്ലോക്കിൻ സൂചി” എന്നാരംഭിക്കുന്ന ടീസർ ഗാനത്തിലൂടെയാണ്”മദനോത്സവം” വരവ് പ്രഖ്യാപിച്ചത്.പി ആർ ഒ-എ എസ് ദിനേശ്, ശബരി.

admin:
Related Post