ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമായ ‘മാളികപ്പുറം’ ത്തെ കുറിച്ച് എം പദ്മകുമാറിന്റെ വാക്കുകൾ. ഹീറോ പദവിയിലേക്ക് ചുവടുകൾ വെക്കുന്ന ഉണ്ണി മുകുന്ദനു അഭിനന്ദനങ്ങളും അറിയിച്ചിട്ടുണ്ട്.
ഒരു സിനിമയുടെ വൻവിജയത്തിനുള്ള വാക്യമാണെങ്കിൽ മാളികപ്പുറം എന്ന ചിത്രം അതിന്റെ ഉദാഹരണമാണ്. എട്ടു വയസുകാരിയായ കല്യാണിക്കു ശബരിമലയിലെത്തി അയ്യപ്പനെ കാണണം എന്ന ഒറ്റലക്ഷ്യത്തിലാണ് ജീവിച്ചതും എന്നാൽ ഏത് രൂപത്തിൽ വരുന്ന ദൈവമാണെങ്കിലും അവളെ ആ ലക്ഷ്യത്തിൽ എത്തിക്കുന്നു.
എന്നാൽ അത് അവളുടെ മനോബലത്തെയാണ് അവിടെ കാണിക്കുന്നത്. സംവിധായകൻ ശശി ശങ്കറിന്റെ മകൻ വിഷ്ണുവും ഈ ചിത്രത്തിൽ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഈ ചിത്രത്തിലേക്കു കൈപിടിച്ച് നയിച്ച രഞ്ജിനും, ഷമീറിനും, അഭിലാഷിനും, വേണു സാറിനും, ആന്റോക്കും മറ്റെല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.