ഇന്ത്യൻ ബൗൺസേഴ്‌സ് ഫെഡറേഷൻ്റെ ലോഗോ ലോഞ്ചും വൊൾക്കാനോ സിനി സ്റ്റണ്ട് ആർട്ടിസ്റ്റ് അസോസിയേഷൻ്റെ എക്സിക്യൂട്ടീവ് മീറ്റിങ്ങും കൊച്ചി ഐ എം എ ഹാളിൽ വെച്ച് നടന്നു

ബൗൺസർമാരുടെ ക്ഷേമവും ഐക്യവും ഏകീകരണവും ലക്ഷ്യം വെച്ചുകൊണ്ട് തുടങ്ങിയ ഇന്ത്യൻ ബൗൺസേഴ്സ് ഫെഡറേഷൻ (IBF) എന്ന പുതിയ സംഘടനയുടെ ലോഗോ ലോഞ്ചും, സിനിമ സ്റ്റണ്ട് ആർട്ടിസ്റ്റുകളുടെ സംഘടനയായ വൊൾക്കാനോ സിനി സ്റ്റണ്ട് ആർട്ടിസ്റ്റ് അസോസിയേഷൻ്റെ (VCSA) എക്സിക്യൂട്ടീവ് മീറ്റിങ്ങും കൊച്ചി ഐ. എം. എ ഹോളിൽ വെച്ച് നടന്നു.

ഐ.ബി എഫ്.പ്രസിഡന്‍റ് ക്യാപ്റ്റന്‍ രാഘവന്‍, ചലച്ചിത്ര നടനും സ്റ്റണ്ട് മാസ്റ്ററും ഐ ബി എഫ് ജനറല്‍ സെക്രട്ടറിയുമായ അംജത് മൂസ, ട്രഷറര്‍ ഹൈനേഷ്, ഐ.ബി.എഫ് വൈസ് പ്രസിഡന്‍റുമാരായ കെ.എസ്. വിനോദ് (കൊച്ചി ടൈറ്റിൽ ബോക്സിങ് ക്ലബ്‌ ഡയറക്ടർ), ബാബു ഹന്നാന്‍, ജോയിന്‍റ് സെക്രട്ടറിമാരായ കൃഷ്ണന്‍, പ്രജീഷ് എന്നിവരുടെ സാന്നിധ്യത്തില്‍ ഐ.ബി.എഫ് ചെയര്‍മാനും ചലച്ചിത്ര നടനുമായ ബൈജു എഴുപുന്നയാണ് ലോഗോ പ്രകാശനം നിർവഹിച്ചത്.

ബൗണ്‍സര്‍മാര്‍ എന്നാല്‍ പ്രശ്നക്കാരെ നിയന്ത്രിക്കാനായി ഏതെങ്കിലും സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തുന്ന വെറും ജോലിക്കാര്‍ മാത്രമല്ല, മറിച്ച് നമ്മുടെ സമൂഹത്തില്‍ ഒട്ടേറെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകാന്‍ കെല്പുള്ള ഒരു വിഭാഗമാണ് എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് ഐ.ബി.എഫിനു രൂപം കൊടുത്തിരിക്കുന്നത്.

ഇതേ ചടങ്ങിൽ വെച്ച് തന്നെ നടന്ന വി.സി.എസ്.എ അധ്യക്ഷത യോഗത്തിൽ വെച്ച് വി സി എസ് എ ചെയർമാൻ കൂടിയായ ബൈജു എഴുപുന്നയും വി.സി.എസ്.എ. ജനറൽ സെക്രട്ടറിയും സ്റ്റണ്ട് മാസ്റ്ററുമായ അംജത് മൂസയും ചേർന്ന് പ്രശസ്ത സിനിമാ നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഡോ. എന്‍.എം. ബാദുഷയെ ആദരിച്ചു.

മലയാള സിനിമ ഇൻഡസ്ട്രിയിലെ മുതിർന്ന ഫൈറ്റ് മാസ്റ്ററായ അഷറഫ് ഗുരുക്കൾക്ക് കർമ്മ ശ്രേഷ്ഠ പുരസ്‌കാരം ഡോ. എൻ. എം ബാദുഷ നൽകി ആദരിച്ചു. തുടര്‍ന്ന് ദക്ഷിണേന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ആദ്യത്തെ വനിതാ സ്റ്റണ്ട് താരമായ കാളിക്ക് സ്റ്റണ്ട് മാസ്റ്റര്‍ പദവി ബൈജു എഴുപുന്ന നൽകിയും ആദരിച്ചു.

വി സി എസ് എ വൈസ് ചെയര്‍മാനും ചലച്ചിത്ര സംവിധായകനുമായ സലീം ബാബ, വി സി എസ് എ പ്രസിഡൻ്റ് ‘കുങ്ഫു’ സജിത്ത്, ട്രഷറര്‍ ബഷീര്‍ ഗുരുക്കള്‍, വി സി എസ് എ ചീഫ് ഓർഗനൈസർ നിസാൻ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

admin:
Related Post