

എട്ട് തോട്ടാക്കൾ, ജീവി എന്നീ ഹിറ്റ് സിനിമകളിലൂടെ തമിഴ് സിനിമയിൽ നായകനായി വേരുറപ്പിച്ച നടനാണ് വെട്രി. മലയാളിയായ വിനോദ് ശബരീഷ് 2എം സിനിമാസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ” ലോക്ക് ഡൗൺ നൈറ്റ്സ് ” എന്ന സിനിമയിലൂടെ വീണ്ടും നായകനാവുന്നു വെട്രി. ‘ ഏപ്രിൽ മാതത്തിൽ ‘, ‘പുതുക്കോട്ടയിൽ ഇരുന്ത് ശരവണൻ ‘, ‘ ഈ സി ആർ റോഡ് ‘ എന്നീ ജനപ്രിയ സിനിമകളുടെ സംവിധായകൻ എസ്.എസ്. സ്റ്റാൻലിയാണ് ” ലോക്ക് ഡൗൺ നൈറ്റ്സി”ൻ്റെ രചയിതാവും സംവിധായകനും. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം നടനും സംഗീത സംവിധായകനുമായ വിജയ് ആൻറണി പ്രകാശനം ചെയ്തു. വലിയ മുതൽ മുടക്കിൽ പൂർണമായും മലേഷ്യയിൽ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഒ ടി ടി യിൽ പുറത്തിറങ്ങി ചർച്ചാ വിഷയമായിരുന്ന ‘ പൂചാണ്ടി ‘ എന്ന സിനിമയിൽ നായികയായി അഭിനയിച്ച ഹംസിനി പെരുമാളാണ് ” ലോക്ക് ഡൗൺ നൈറ്റ്സ് “ലെ നായിക. കീർത്തി സുരേഷ് അഭിനയിച്ച് ചർച്ചാ വിഷയമായ ‘ പെൺക്വിനി’ ൽ വില്ലാനായി അഭിനയിച്ച് ശ്രദ്ധേയനായ മതിയഴകൻ, ലോകൻ, കോമള നായിഡു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാലൈ സഹാദേവൻ ഛായഗ്രഹണവും ജസ്റ്റിൻ പ്രഭാകർ സംഗീത സംവിധാനവും നിർവഹിക്കുന്നു.