ലേവ്യ 20:10 ഉടൻ പ്രദർശനത്തിന്

levya 20 10 Malayalam movielevya 20 10 Malayalam movie

ലൈഫ് ഐ എൻ സി , എൻ ഫോർ ഫിലിം ഫാക്ടറി എന്നിവയുടെ ബാനറിൽ നന്ദൻ മേനോൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ലേവ്യ 20:10 എന്ന മലയാള സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഒരു രാത്രി ഒരു വീടിനുള്ളിൽ സംഭവിക്കുന്ന ആകാംക്ഷാഭരിതമായ കഥാമുഹൂർത്തങ്ങളുമായി നാല് കഥാപാത്രങ്ങൾ മാത്രമുള്ള ഫാമിലി ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

നീനയുടേയും, സന്ദീപിന്റെയും ജീവിതത്തിലേയ്ക്ക് നവീൻ എന്ന ചെറുപ്പക്കാരൻ കടന്നുവരുന്നതോടെ സംഭവിക്കുന്ന അപ്രതീക്ഷിത നിമിഷങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്.
നിൻസി സേവ്യർ, സൂര്യലാൽ, അഖിൽ എസ് കുമാർ, അനീഷ് ആനന്ദ് എന്നിവരാണ് അഭിനേതാക്കൾ.

നിർമ്മാണം: ലൈഫ് ഐ എൻ സി , കോ- പ്രൊഡ്യൂസർ : എൻ ഫോർ ഫിലിം ഫാക്ടറി, ഛായാഗ്രഹണം: ശശി നാരായൺ, എഡിറ്റിംഗ് : ഫിലോസ് പീറ്റർ, കലാസംവിധാനം : ബിജു മാധവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഹരീഷ് പാലപ്പുഴ, പ്രൊഡക്‌ക്ഷൻ കൺട്രോളർ : സിജു ചക്കുംമൂട്ടിൽ, ആക്ഷൻ കോറിയോഗ്രാഫി:കുങ്ഫു സജിത്, പശ്ചാത്തല സംഗീതം : ബിനോയി ജോസഫ്,  ചമയം: സുധി കട്ടപ്പന, വസ്ത്രാലങ്കാരം: ജെസ്സി എബ്രഹാം, ഗാനരചന : ബിജു കമൽ, സംഗീതം : രാജേഷ് സാംസ്, മനു നാരായണൻ, സ്റ്റിൽസ് : അനുമോദ്, ഡിസൈൻ : റിയോ മീഡിയ ഹബ്ബ്, വാർത്താ പ്രചരണം : കാസറ്റ് കമ്പിനി. 2022 ജനുവരിയിൽ ഒ ടി ടി പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം പ്രേക്ഷകരിലേയ്ക്കെത്തും.

levya 20:10 Malayalam movie

admin:
Related Post