വിശാലിൻ്റെ  ‘ ലാത്തി ‘ യുടെ  ഫസ്റ്റ് ലുക്ക്  തെന്നിന്ത്യൻ താരങ്ങൾ പുറത്തു വിട്ടു!

IMG 20220406 WA0004IMG 20220406 WA0004

ക്ഷൻ ഹീറോ വിശാലിൻെറ 32- മത്തെ സിനിമയായ ‘ ലാത്തി ‘ യുടെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ, മലയാളത്തിൽ പൃഥ്വിരാജും തമിഴിൽ കാർത്തിയും ഉൾപ്പെടെ നിരവധി താരങ്ങൾ ചേർന്ന് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റീലീസ് ചെയ്തു . നടന്മാരായ രമണയും നന്ദയും ചേർന്ന് റാണാ പ്രൊഡക്ഷൻ്റെ ബാനറിൽ നിർമ്മക്കുന്ന ഈ പ്രഥമ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഏ.വിനോദ് കുമാറാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നടം, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം അണിഞ്ഞൊരുങ്ങുന്നത്. ആക്ഷനും വൈകാരികതയും സമ്മിശ്രമായി ഇഴ പിന്നിയ  പോലീസ് സ്റ്റോറിയാണ് ‘ ലാത്തി ‘ ക്ക് അവലംബം. സുനൈനയാണ് ചിത്രത്തിൽ വിശാലിൻ്റെ നായിക. ഒരു മലയാളി നടനാണ്  ഇതിലെ ശക്തമായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതാരാണെന്ന വിവരം ഇതു വരെ അണിയറക്കാർ പുറത്തു വിട്ടിട്ടില്ല.നടൻ പ്രഭുവും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുവൻ ഷങ്കർ രാജ ചിത്രത്തിൻ്റെ സംഗീത സംവിധാനവും, ബാലസുബ്രഹ്മണ്യം ഛായഗ്രഹണവും നിർവഹിക്കുന്നു. ‘ ലാത്തി ‘ യുടെ ചിത്രീകരണം ഹൈദരാബാദിൽ  നടന്നു വരുന്നു. ഇതിലെ സാഹസികമായ സ്റ്റണ്ട് രംഗങ്ങൾ ഒരുക്കുന്നത് പീറ്റർ ഹെയിനാണ്.   
സി.കെ.അജയ് കുമാർ, പി ആർ ഒ

admin:
Related Post