രജീഷ വിജയൻ, പ്രിയ പ്രകാശ് വാരിയർ എന്നിവർ ഒന്നിക്കുന്ന പുതിയ സിനിമ ‘കൊള്ള’ ജൂലൈ 27 മുതൽ മനോരമമാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. മലയാള സിനിമയിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത ‘ഹൈസ്റ്റ്’ കാറ്റഗറിയിൽ പെടുന്ന ഈ ചിത്രം, ആവേശഭരിതമായ ഒരു ത്രില്ലറാണ്. ഒരു ചെറിയ നഗരത്തിൽ ബ്യൂട്ടി പാർലർ നടത്തുന്ന രണ്ട് ചെറുപ്പകാരികളും, അവരുടെ അപ്രതീക്ഷിത നീക്കങ്ങളുമാണ് ചിത്രത്തിൻ്റെ കഥയെ മുന്നോട്ട് നയിക്കുന്നത്. സൂപ്പർഹിറ്റ് എഴുത്തുകാരായ ബോബി – സഞ്ജയ് ആണ് ചിത്രത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത്. ജസീം ജലാൽ – നെൽസൺ ജോസഫ് എന്നിവരുടേതാണ് തിരക്കഥ. സുരാജ് വർമയാണ് സംവിധായകൻ. വിനയ് ഫോർട്ട്, അലൻസിയർ ലോപ്പസ്, ജിയോ ബേബി, ഡെയ്ൻ ഡേവിസ് തുടങ്ങി ഒരു പറ്റം ജനപ്രിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. പ്രേക്ഷകർക്ക് മനോരമമാക്സ് ഡൗൺലോഡ് ചെയ്‌ത് സിനിമ ആസ്വദിക്കാവുന്നതാണ്.
കൊള്ള’ ജൂലൈ 27 മുതൽ മനോരമമാക്സിൽ
Related Post
-
റാഫി മതിര ചിത്രം “PDC അത്ര ചെറിയ ഡിഗ്രി അല്ല” ഒഫിഷ്യല്‍ പോസ്റ്റര്‍ പുറത്ത്
റാഫി മതിര ആദ്യമായി രചിച്ചു സംവിധാനം ചെയ്ത, ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല” എന്ന…
-
മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ടീം; ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ട്രൈലെർ കാണാം
https://youtu.be/R9TaHgLahHs?si=f7DRqYNlnapBoEhB മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
-
ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – ലുധീർ ബൈറെഡ്ഡി ചിത്രം “ഹൈന്ദവ”
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…