ഏറെ പുതുമകളോടെ ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17 ) ലോഞ്ച് ചെയ്യുന്ന ആക്ഷൻ ഒടിടി യുടെ ആദ്യ സിനിമയായി നിരവധി അവാർഡുകൾ നേടിയെടുത്ത ഏറെ പ്രേക്ഷകശ്രദ്ധയാകർഷിച്ച മനോജ് കാന രചനയും സംവിധാനവും നിർവഹിച്ച കെഞ്ചിര എന്ന സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും . നിരവധി ഫെസ്റ്റിവലുകളിലൂടെ ചർച്ചയായ ഈ സിനിമ ആദ്യമായ് റിലീസ് ചെയ്യപ്പെടുകയാണ് ആക്ഷൻ ഒ ടി ടി യിലൂടെ. നേർ ഫിലിംസ് സൊസൈറ്റിയുടെ ബാനറിൽ നിർമ്മിക്കപ്പെടുന്ന ഈ ചലച്ചിത്രം ദേശീയ അവാർഡുകളും കേരള സംസ്ഥാന അവാർഡുകളും ഇന്ത്യൻ പനോരമ അടക്കം നിരവധി അംഗീകാരങ്ങൾ നേടിയ ചലച്ചിത്ര കാവ്യമാണ്.വാർത്ത പ്രചാരണം: പി.ശിവപ്രസാദ്
English Summary:’Kenchira’ Chingam One (August 17) in action OTT