നടി കീർത്തി സുരേഷ് തൻ്റെ ഏറെ കാലത്തെ സുഹൃത്തുമായി ഇന്ന് വിവാഹിതയായി. ബാല്യകാല സുഹൃത്തും കൊച്ചി സ്വദേശിയും ബിസിനസുകാരനുമായ ആന്‍റണി തട്ടിലാണ് കീർത്തിയുടെ വരൻ, ഗോവയില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത് . രണ്ട് ചടങ്ങുകളിലായാകും വിവാഹം. ഇന്ന് (ഡിസംബര്‍ 12) രാവിലെയാണ് ആദ്യത്തെ ചടങ്ങ് നടന്നത് . വിവാഹത്തില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് പ്രത്യേക ഡ്രസ് കോഡും ഉണ്ടായിരുന്നു
വിവാഹാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള കീർത്തിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വയറലാണ്.
ജിമിക്കി കമ്മലും ട്രഡീഷണൽ ടച്ചുള്ള ആഭരണങ്ങളും നെറ്റിച്ചുട്ടിയുമൊക്കെ മഞ്ഞയിൽ പച്ചബോർഡറുള്ള പട്ടുപുടവയും അണിഞ്ഞ് പരമ്പരാഗത തമിഴ് വധു സ്റ്റൈലിലാണ് കീർത്തി ചടങ്ങിനെത്തിയത്
എഞ്ചിനീയറായ ആന്റണി കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസ്സിന്റെ ഉടമ കൂടിയാണ്.https://youtube.com/shorts/S3AD-OagyEw?si=x4Ck0NlRbzfijzLW