ജീവയെ നായകനാക്കി കാലീസ് രചനയും സംവിധാനവും നിർവഹിച്ചിരിയ്ക്കുന്ന സയൻസ് ഫിക്ഷൻ എന്റർടെയിനർ ചിത്രമാണ് ‘കീ’. മലയാളിയായ ഗോവിന്ദ് പത്മസൂര്യയാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. നായകൻ ജീവ കമ്പ്യൂട്ടർ ഹാക്കറായ കോളേജ് വിദ്യാർഥി കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു.ഗോവിന്ദ് പത്മസൂര്യയുടേതും കമ്പ്യൂട്ടർ ഹാക്കർ കഥാപാത്രം തന്നെ. ഇരുവർക്കുമിടയിൽ നടക്കുന്ന പോരാട്ടത്തിലൂടെയാണ് ‘കീ’ യുടെ കഥ വികസിയ്ക്കുന്നത്. തന്റെ സിനിമയെക്കുറിച്ച് സംവിധായകൻ കാലീസ് പറയുന്നു : …
“ഇന്ന് ജീവിതത്തിൽ സെക്സ് എഡ്യുക്കേഷൻ എത്രത്തോളം അത്യന്താപേക്ഷിതമാണോ അതുപോലെ തന്നെ കമ്പ്യൂട്ടർ എഡ്യുക്കേഷനും അത്യന്താപേക്ഷിതമാണെന്ന സന്ദേശം സമൂഹത്തിനു നൽകുന്ന സിനിമയാണിത്. ഒരു പെൺകുട്ടി ആത്മഹത്യ ചെയ്യുന്നു അല്ലെങ്കിൽ കൊല ചെയ്യപ്പെടുന്നുവെങ്കിൽ പ്രേമം മാത്രമല്ല അതിനു കാരണമായി ഭവിയ്ക്കുന്നത് . കമ്പ്യൂട്ടറും കൂടിയാവാം.നമ്മുടെ വീടുകളിൽ കമ്പ്യൂട്ടർ, ലാപ്ടോപ്പ് എന്നിവയുടെ സ്ഥാനം കിടപ്പുമുറി(ബെഡ് റൂം)കളിലാവരുത് സ്വീകരണമുറി(ഹാൾ)കളിലായിരിക്കണം
നിക്കി ഗൽറാണിയാണ് ‘കീ’യിൽ ജീവയുടെ നായിക.അനൈകാ ബോട്ടിൽ, സുഹാസിനി, ആർ.ജെ.ബാലാജി,മനോബാല,പ്രശസ്ത തെലുങ്ക് നടൻ രാജേന്ദ്രപ്രസാദ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും വിശാൽ ചന്ദ്രശേഖർ സംഗീത സംവിധാനവും നിർവഹിച്ചിരിയ്ക്കുന്നു.ഗ്ലോബൽ ഇൻഫോടെയിൻമെന്റിന്റെ ബാനറിൽ മൈക്കിൾ രായപ്പൻ നിർമ്മിച്ച ‘കീ’ ശിവഗിരി ഫിലിംസ് ഉടൻ കേരളത്തിൽ പ്രദര്ശനത്തിനെത്തിക്കുo.