കാർത്തിയുടെത് “സുൽത്താൻ” ; ടിപ്പു സുൽത്താനല്ല !

കാർത്തിയെ നായകനാക്കി ‘റെമോ’ ഫെയിം ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം  തമിഴ് നാട്ടിലെ  ദിണ്ടിക്കല്ലിൽ നടന്നു വരികയായിരുന്നു . ഡ്രീം വാരിയർ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ പേര് സുൽത്താൻ എന്നാണ് നിശ്ചയിച്ചിരിക്കുന്നത് എങ്കിലും അത് പരസ്യപ്പെടുത്തി യിരുന്നില്ല. ഷൂട്ടിംഗ് സ്ഥലത്ത് ഒരു പറ്റം ആളുകൾ എത്തി ഷൂട്ടിംഗ്  തടയുകയുണ്ടായി . ചിത്രം ടിപ്പു സുൽത്താനെ കുറിച്ച് മഹത്വവൽക്കരിക്കുന്ന , ന്യൂനപക്ഷ  വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന  കഥയാണെന്ന് പറഞ്ഞു കൊണ്ടാണ് ഒരു സംഘം  ആളുകൾ ഷൂട്ടിംഗ് തടഞ്ഞത്.  ഇൗ സാഹചര്യത്തിൽ ” സിനിമയുടെ പേര് ‘സുൽത്താൻ ‘എന്നു തന്നെയാണ് .ഇത് ചരിത്ര പശ്ചാത്തലത്തെയോ  ടിപ്പു സുൽത്താൻറെ ചരിത്ര  പശ്ചാത്തലത്തെയോ അവലംബിച്ചുള്ള സിനിമയല്ല.സ്വയം പബ്ളിസിറ്റി നേടാനുള്ള  ചില വ്യക്തികളും  സംഘടനകളുമാണ് ചിത്രത്തിനെതിരായി എത്തിയിട്ടുള്ളത് . ” എന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കയാണ് നിർമ്മാതാക്കൾ . തെലുങ്ക് സൂപ്പർ ഹിറ്റ് ചിത്രമായിരുന്ന  ഗീതാ ഗോവിന്ദത്തിലൂടെ ശ്രദ്ധേയയായ രാഷ്‌മികാ മന്ദാന്നയാണ് സുൽത്താനിൽ  കാർത്തിയുടെ നായിക .

admin:
Related Post