ഓൺലൈൻ തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി കല്യാൺ ജൂവലേഴ്സ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സിന്റെ പേര് ദുരുപയോഗിച്ച് ആർക്കും സംശയം തോന്നാത്ത രീതിയിൽ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്ന ഒാൺലൈൻ തട്ടിപ്പിനെക്കുറിച്ച് കമ്പനി ഉപയോക്താക്കൾക്ക് മുന്നറിയിപ്പു നല്കി.

കല്യാൺ ജൂവലേഴ്സിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് 22 കാരറ്റ് സ്വർണം സമ്മാനമായി നേടാം എന്ന് പറഞ്ഞ് വാട്ട്സ് ആപിലും സോഷ്യൽ മീഡിയയിലും സന്ദേശങ്ങളയച്ചാണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങൾ ഒാരോന്നായി ആവശ്യപ്പെടുകയാണ്.

ഇൗ സമ്മാന പദ്ധതിയുമായി കല്യാൺ ജൂവലേഴ്സ് ഇന്ത്യ ലിമിറ്റഡിന് യാതൊരു ബന്ധമൊന്നുമില്ലെന്ന് കല്യാൺ ജൂവലേഴ്സ് വ്യക്തമാക്കി. ഇൗ തട്ടിപ്പ് ചൂണ്ടിക്കാട്ടി തൃശൂർ പോലീസിലെ സൈബർ കൈ്രം വിഭാഗത്തിൽ കമ്പനി പരാതി നല്കുകയും അന്വേഷണത്തിൽ അധികൃതരുമായി സഹകരിക്കുകയും ചെയ്യുന്നുണ്ട്. വ്യക്തിയുടെ സ്വകാര്യ, സാമ്പത്തികവിവരങ്ങൾ തട്ടിയെടുക്കുന്ന ഫിഷിംഗിലേയ്ക്കും ഒാൺലൈൻ ആക്രമണത്തിലേയ്ക്കും നയിക്കാവുന്ന പരിചയമില്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന്റെ അപകടത്തേക്കുറിച്ച് കമ്പനി ഉപയോക്താക്കൾക്ക് മുന്നറിയിപ്പും നൽകുന്നുണ്ട്.

admin:
Related Post