കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന സിനിമയില്‍ കാളിദാസ് ജയറാം നായകനാകുന്നു. ചിത്രത്തില്‍ താന്യ രവിചന്ദ്രന്‍ ആണ് നായിക. ഇതുവരെ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിട്ടില്ല.കാളി, വണക്കം ചെന്നൈ എന്നീ ചിത്രങ്ങിലൂടെ ശ്രദ്ധേയയായ കൃതികയുടെ മൂന്നാമത്തെ സിനിമയാണിത്.റൈസ് ഈസ്റ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
മീന്‍ കുഴമ്പും മണ്‍പാനയും, ഒരു പക്കാ കഥ, പാവ കഥകള്‍, പുത്തം പുതു കാലൈയ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാളിദാസ് ജയറാം സുപ്രധാന വേഷം കൈകാര്യം ചെയ്യുന്ന തമിഴ് പ്രൊജക്റ്റായിരിക്കും ഇത്. തിമിരു പിടിച്ചവന്‍, സമര്‍, കാളി, വണക്കം ചെന്നൈ എന്നീ ചിത്രങ്ങളുടെ സിനിമറ്റോഗ്രാഫറായി പ്രവര്‍ത്തിച്ച റീചാര്‍ഡ് എം. നാഥനാണ് ഈ സിനിമയുടെ ഛായാഗ്രഹണം. കറുപ്പന്‍, വൃന്ദാവനം എന്നീ ചിത്രങ്ങിളിലുടെ ശ്രദ്ധേയയാണ് താന്യ രവിചന്ദ്രന്‍.
English Summary: Kalidas Jayaram in the lead role in Krithika Udayanidhi’s film