ഇന്ദ്രൻസ് ചിത്രം ‘കായ്പോള’യുടെ ചിത്രീകരണം പൂർത്തിയായി

kaipola malayalam movie shooting finishedkaipola malayalam movie shooting finished

വി എം ആർ ഫിലിംസിൻ്റെ ബാനറിൽ കെ ജി ഷൈജു സംവിധാനം ചെയ്ത് ഇന്ദ്രൻസ് നായകനാകുന്ന ചിത്രം ‘കായ്പോള’യുടെ ചിത്രീകരണം പൂർത്തിയായി. സജിമോൻ ആണ് ചിത്രത്തിൻ്റെ നിർമാണം. യൂട്യൂബ് ചാനൽ സെലിബ്രിറ്റികളുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഒരു ട്രാവൽ മൂവി ഗണത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘കായ്പോള’. സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കോലഞ്ചേരിയിൽ ആയിരുന്നു ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ. പാചക വിദഗ്ധനായ അപ്പൂപ്പന്റെയും യൂട്യൂബ് ഫുഡ് വ്ലോഗെർ ആയ കൊച്ചുമകന്റെയും ബന്ധത്തിന്റെ കഥ പറയുന്ന സിനിമയിൽ സജൽ, അഞ്ചുകൃഷ്ണ അശോക്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, ജെയിംസ് ഏലിയ, വിനു കുമാർ, വൈശാഖ്, ബിജു, പ്രഭ, മഹിമ, നവീൻ, അനു നാഥ് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഡീഷനിലൂടെ പതിനായിരത്തിലധികം അപേക്ഷകരിൽ നിന്നും ദിവസ്സങ്ങളോളം നടത്തിയ സ്ക്രീനിംഗിൽ നിന്നാണ് ചിത്രത്തിലെ ഭൂരിഭാഗം കഥാപാത്രങ്ങളെയും കണ്ടെത്തിയത്.

ഇതു വരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ദ്രൻസ് എന്ന നടൻ തൃശ്ശൂർ സ്ലാങ്ങിൽ സംസാരിക്കുന്ന ഒരു പാചകക്കാരൻ അച്ചായന്റെ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മെജോ ജോസഫാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഷോബിൻ കണ്ണംകാട്ട്, വിനായക് ശശികുമാർ എന്നിവർ ചേർന്നാണ് ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം: ഷിജു എം ഭാസ്കർ, എഡിറ്റർ: അനിൽ ബോസ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുതാസ്, മേക്കപ്പ്: സജി കൊരട്ടി ആർട്ട് ഡയറക്ടർ: സുനിൽ കുമാരൻ, കോസ്റ്റ്യൂം: ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രവീൺ എടവണ്ണപാറ,‌ അസ്സോസിയേറ്റ് ഡയറക്ടർസ്: ആസിഫ് കുറ്റിപ്പുറം, അമീർ, സ്റ്റിൽസ്: അനു പള്ളിച്ചൽ, ഡിസൈൻ: ആനന്ദ് രാജേന്ദ്രൻ, പി ആർ ഓ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

admin:
Related Post