സിൽവർ ജൂബിലി ആഘോഷിക്കുന്ന ജെൻറിൽമാനും, കുഞ്ഞുമോനും !

മിഴ് സിനിമയുടെ എന്നല്ല ദക്ഷിണേന്ത്യൻ സിനിമയുടെ തന്നെ മുഖച്ഛായ മാറ്റിയ നിർമ്മാതാവാണ് മലയാളിയായ കെ .ടി .കുഞ്ഞുമോൻ . 1993 ൽ കെ ടി കുഞ്ഞുമോൻ നിർമ്മിച്ച ജെൻറിൽമാൻ എന്നാ ബ്രഹ്മാണ്ഡ  ചിത്രം ലോക ശ്രദ്ധ തന്നെ പിടിച്ചു പറ്റിയ ഇന്ത്യൻ സിനിമയായിരുന്നു. ഇന്നത്തെ ഹൈ ടെക് സംവിധായകൻ എന്ന് കീർത്തി നേടിയ ഷങ്കറിന്റെ ആദ്യ സിനിമ . ഒരു പുതു മുഖ സംവിധായകനെ വിശ്വസിച്ചു  ലക്ഷം പണം മുടക്കാൻ തന്നെ നിർമ്മാതാക്കൾ കവടി നിരത്തി പലവട്ടം ചിന്തിക്കുന്ന കാലത്തായിരുന്നു ദശലക്ഷങ്ങൾ ഒരു പുതുമുഖ സംവിധായകനെ വിശ്വസിച്ചു കൊണ്ട് മുതൽ മുടക്കി കുഞ്ഞുമോൻ പരീക്ഷണം നടത്തി വൻവിജയം നേടിയതും ജെൻറിൽമാൻ ആഗോള തലത്തിൽ ശ്രദ്ധയാകർഷിച്ചതും . മാത്രമല്ല അർജ്ജുൻ ,ഏ .ആർ .റഹ്‌മാൻ ,കാമറാമാൻ ജീവ ,പ്രഭു ദേവ ,വടിവേലു എന്നിവരെ പ്രശസ്തരാക്കിയതും ഈ ഒറ്റ ചിത്രമാണ് . ഇതോടെ കുഞ്ഞുമോനും “ജെൻറിൽമാൻ കെ. ടി .കുഞ്ഞുമോൻ എന്ന് കീർത്തി നേടി തമിഴ് സിനിമാ നിർമ്മാതാക്കളിൽ മുമ്പനായി .ജെൻറിൽമാൻ’പല തമിഴ് -തെലുങ്കു നിർമ്മാതാക്കൾക്കും ബ്രഹ്മാണ്ഡ സിനിമകൾ നിർമ്മിക്കുവാൻ പ്രചോദനമായി .കുഞ്ഞുമോൻ  വീണ്ടും ഷങ്കറിന്‌ ഊർജ്ജം പകർന്നു കൊണ്ട് കാതലൻ ,മറ്റു സംവിധായകരെ വെച്ച് കാതൽ ദേശം ,രക്ഷകൻ,സിന്ധുനദിപൂവ് എന്നിങ്ങനെ സിനിമകൾ നിർമ്മിച്ചു കൊണ്ട് ബ്രഹ്മാണ്ഡ നിർമ്മാതാവായി . സിനിമയിലേക്ക് നവ സാങ്കേതിക വിദ്യയായിരുന്ന ഗ്രാഫിക്സിനെ ആനയിച്ചു കാണികളെ വിസ്മയിപ്പിച്ചു കൊണ്ട് തെന്നിന്ത്യൻ നിർമ്മാതാക്കൾക്ക് മാതൃകയായി . ആദ്യമായി ഇന്ത്യൻ സിനിമയുടെ  ചരിത്രത്തിൽ ഒരു നിർമ്മാതാവിന് ആരാധക സംഘടനയും രൂപം കൊണ്ടു – അഖില ഉലക ” ജെൻറിൽമാൻ ” കെ ടി കുഞ്ഞുമോൻ രസികർ മൻട്രം അന്ന് കുഞ്ഞുമോൻ വിതച്ച വിത്താണ് ഇന്ന് നിർമ്മാതാക്കൾക്ക് കഴിവുള്ള പുതിയ സംവിധായക പ്രതിഭകളെ കണ്ടെത്തി വൻ മുതൽ മുടക്കിൽ  എന്റർടൈൻമെന്റ്  സിനിമകൾ നിർമ്മിക്കുവാൻ ധൈര്യം നൽകിയതും .
 2018ന്  ജെൻറിൽമാൻ  പുറത്തിറങ്ങിയിട്ട് കാൽ നൂറ്റാണ്ടു പൂർത്തിയാവുകയാണ് . ഇതോടനുബന്ധിച്ചു  ജെൻറിൽ മാനും കുഞ്ഞുമോനും സിൽവർ ജൂബിലി ആഘോഷിക്കാൻ തയ്യാറെടുക്കയാണ് അദ്ദേഹത്തിന്റെ രസികർകൾ .ഇതിന്റെ ഭാഗമായി രസികർ മൻട്രം കുഞ്ഞുമോൻ  നിർമ്മിച്ച സിനിമകളുടെ പേരുകളും ഗാന രംഗങ്ങളും കോർത്തിണക്കി കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോ വൈറലായി തീർന്നിരിക്കുകയാണ് . കാൽ നൂറ്റാണ്ടു പൂർത്തിയാക്കുന്ന ജൂലായ് 31 ന്  വിപുലമായ സിൽവർ ജൂബിലി ആഘോഷങ്ങൾ നടത്താൻ തയ്യാറെടുക്കയാണ് കുഞ്ഞുമോൻ രസികർകൾ. അതേസമയം ഒരു ബ്രഹ്മാണ്ഡതമിഴ് – തെലുങ്ക് -ഹിന്ദി ത്രിഭാഷാ സിനിമയുമായി ശക്തമായ  രണ്ടാം വരവിന് തയ്യാറെടുത്തു വരികയാണ് കാണികളെ വിസ്മയിപ്പിച്ച , തൊണ്ണൂറുകളിലെ തമിഴ് സിനിമയുടെ ഗോഡ്ഫാദർ ആയിരുന്ന കുഞ്ഞുമോൻ എന്ന പന്തളത്തുകാരൻ കെ ടി കെ .
അജയ് കുമാർ ,പി ആർ ഒ
admin:
Related Post