ഒക്ടോബർ 18 ന് ചിത്രം പ്രദർശനത്തിനെത്തും . പ്രേക്ഷക പ്രശംസ നേടിയ ‘മൊഴി‘ എന്ന സിനിമയിലൂടെ മഹാ വിജയം കൈവരിച്ച അതേ കൂട്ടുകെട്ടായ സംവിധായകൻ രാധാമോഹനും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു സവിശേഷത .അത് കൊണ്ട് തന്നെ ചിത്രത്തെക്കുറിച്ച് കൂടുതൽ പ്രതീക്ഷയാണുള്ളത് .
വിദാർഥ് ‘കാട്രിൻ മൊഴി’ യിൽ ജ്യോതികയുടെ ഭർത്താവായി അഭിനയിക്കുന്നു.
പൃഥിരാജിനൊപ്പം ‘മൊഴി’ എന്ന സിനിമയിൽ ഊമയായി , കണ്ണുകളാലും ആംഗ്യ ഭാഷകൊണ്ടും അഭിനയിച്ചു കാണികളെ അത്ഭുതപ്പെടുത്തിയ ജ്യോതിക ‘കാട്രിൻ മൊഴി’യിൽ അതിനു വിരുദ്ധമായി വായാടി റേഡിയോ ജോക്കി കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് . ഹിന്ദിയിൽ നിന്നും വ്യത്യസ്തമായി ദക്ഷിണേന്ത്യൻ സംസ്‌കാരത്തിന് അനുസൃതമായി തിരക്കഥ രചിച്ച് , ഏതാനും പുതിയ കഥാപാത്രങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ട് പുതുമയാർന്ന പല കാലിക വിഷയങ്ങളും ചേർത്താണത്രെ രാധാ മോഹൻ ദൃശ്യ സാക്ഷാത്‍കാരം നൽകിയിരിക്കുന്നത് . സ്ത്രീ കേന്ദ്ര കഥാപാത്രമായിട്ടുള്ള സിനിമയാണെങ്കിലും എല്ലാ വിഭാഗം ആരാധകരെയും ആകർഷിക്കുന്ന രീതിയിലുള്ള , കുടുംബ സമേതം ഉള്ളു തുറന്നു ചിരിച്ച് ആഹ്ളാദപൂർവ്വം ആസ്വദിക്കാവുന്ന ഒരു വിനോദ ചിത്രമായിരിക്കും ‘കാട്രിൻ മൊഴി’ എന്ന് സംവിധായകൻ രാധാമോഹൻ അവകാശപ്പെട്ടു .
തൻ്റെ കഥാപാത്രത്തെ കുറിച്ച് വിദാർഥ് ‘ ജ്യോതിയുകയുടെ ഭർത്താവായി ഞാൻ അഭിനയിക്കുന്നു . ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ നടക്കുന്ന സംഭവങ്ങളാണ് കഥ .ഇത്തരത്തിലുള്ള കഥാപാത്രം ഞാൻ ഇതുവരെ ചെയ്‌തിട്ടില്ല . സ്നേഹ സമ്പന്നനായ ഒരു ഭർത്താവായിട്ടാണ് അഭിനയിച്ചിട്ടുള്ളത് . വിദാർഥ് നല്ല നടനാണ് എന്ന അംഗീകാരം തീർച്ചയായും ഈ സിനിമ എനിക്ക് നേടിത്തരും .എൻ്റെ കരിയറിൽ ഞാൻ വളരെയധികം ആസ്വദിച്ച് അഭിനയിച്ച ഒരു സിനിമ കൂടിയാണിത് ‘. പറഞ്ഞു
ലക്ഷ്മി മഞ്ജു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു . ചിമ്പു അതിഥി താരമായി പ്രത്യക്ഷപ്പെടുന്നു .ഭാസ്‌ക്കർ ‘കുമരവേൽ ,മനോബാല ,മോഹൻ റാം , ഉമാ പത്മനാഭൻ എന്നിവരാണ് മട്ടു പ്രധാന അഭിനേതാക്കൾ .മഹേഷ് മുത്തുസാമി ഛായാഗ്രഹണവും ഏ ,എച്ച് .കാഷിഫ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു . ബോഫ്റ്റാ മീഡിയ വർക്‌സ് ലിമിറ്റഡിന്റെ ബാനറിൽ ജി .ധനഞ്ജയൻ ,എസ് . വിക്രംകുമാർ ,ലളിതാ ധനഞ്ജയൻ എന്നിവർ ചേർന്നാണ് കാട്രിൻ മൊഴി നിർമ്മിച്ചിരിക്കുന്നത് .
= സി കെ അജയ് കുമാർ . പി ആർ ഓ