ഒരു മുറിക്കുള്ളിൽ ആരോരും അറിയാതെ വർഷങ്ങളോളം കഴിഞ്ഞ ഒരു പെൺകുട്ടിയുടെയും അവളുടെ കാമുകൻ്റെയും ത്യാഗ പൂർണമായ *യഥാർത്ഥ ജീവിത കഥയുടെ ദൃശ്യാവിഷ്ക്കാരമായി സിനിമ ഒരുങ്ങുന്നു. ‘ഇവൾ കമലാ-ഹസൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം തമിഴിലും മലയാളത്തിലുമായി പുറത്തിറങ്ങുന്നു. ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു. കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്നത് എസ്. പി ആണ്. ഗുഡല്ലൂർ പൊന്നൂർ ശ്രീകുമരൻ കോവിലിൽ നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. ചിത്രത്തിൽ കമലയായി ഗംഗാലക്ഷ്മിയും ഹസനായി റിയാസ് പത്താനും അഭിനയിക്കുന്നു. കൂടാതെ തമിഴിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ഊട്ടി, ഗുഡല്ലൂർ, പാലക്കാട്, വട്ടവട തുടങ്ങിയ ലൊക്കേഷനുകളിൽ മൂന്ന് ഷെഡ്യൂളുകളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാകുന്നത്. പി ആർ.ഒ: പി.ശിവപ്രസാദ്
‘ഇവൾ കമലാ-ഹസൻ’ തുടക്കം ആയി പൂജയും സ്വിച്ച് ഓൺ കർമവും ഗുഡല്ലൂരിൽ വെച്ച് നടന്നു
Related Post
-
ആദ്യ വാംപയർ ആക്ഷൻ ത്രില്ലറുമായി ഗോളം ടീം വീണ്ടും
കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രമായ ഗോളം എന്ന ചിത്രത്തിന് ശേഷം മലയാളത്തിൽ പുതിയ പരീക്ഷണവുമായി ഫ്രാഗ്രന്റ് നേച്ചർ ഫിലിം…
-
കോമഡി ഇൻവെസ്റ്റിഗേഷൻ ചിത്രവുമായി മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ടീം; ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ട്രൈലെർ നാളെ
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'…
-
അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം” പ്രീ ലുക്ക് പോസ്റ്റർ പുറത്ത്
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…