മലയാള സിനിമപ്രേക്ഷകരുടെ പ്രിയ നടൻ ജോജു ജോർജ് വീണ്ടും വ്യത്യസ്ത കഥാപാത്രത്തിൽ എത്തുന്നു. നായാട്ടിനു ശേഷം മാർട്ടിൻ – പ്രക്കാട്ട് ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ നിർമ്മിക്കുന്ന ആക്ഷനും സസ്‌പെൻസും നിറഞ്ഞ ചിത്രമാണ് “ഇരട്ട “. ചിത്രത്തിന്റെ ട്രൈയ്ലർ പുറത്തിറങ്ങിയിരിക്കുന്നു. കരിയറിലെ തന്നെ ആദ്യ ഇരട്ട വേഷത്തിലാണ് താരം
അഭിനയിക്കുന്നത്. ഇരട്ട സഹോദരങ്ങളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതം പറയുന്ന ചിത്രം, തികച്ചും വ്യത്യസ്തരായ ഈ രണ്ടു മനുഷ്യർക്കിടയിൽ ഉള്ള പകയുടെ കൂടെ കഥയാണ് എന്നുള്ളത് ട്രൈയ്ലർ നൽകുന്ന സൂചനകൾ. ഇവർക്കിടയിൽ ഉണ്ടാകുന്ന ചില സംഭവവികസങ്ങളാണ് ചിത്രത്തെ കൂടുതൽ ആകാംഷനിറഞ്ഞതാക്കുന്നു.
ജോജുവിനോപ്പം അഞ്ജലി അവതരിപ്പിക്കുന്ന നായിക കഥാപാത്രവും പ്രതീക്ഷ നൽകുന്നതാണ്. സംവിധാനം, തിരക്കഥ, ഇരട്ടയുടെ കഥ എന്നിവ നിർവഹിക്കുന്നത് നവഗതനായ രോഹിത് എം ജി കൃഷ്ണനാണ്. അപ്പു പാത്തു പ്രൊഡക്ഷൻഹൗസിനും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിനും ഒപ്പം പ്രൊഡ്യൂസർ സിജോ വടക്കനും കൈകോർക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം ചർച്ചചെയ്യപ്പെട്ടിരുന്നു. അഞ്ജലി, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം, സ്രിന്ധ, ആര്യ സലിം എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.