ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാക്കുന്നത്. അഷ്‌നിർ ഗ്രോവർ എന്ന പേര് മലയാളികൾക്ക് അത്ര സുപരിചിതമല്ലായിരിക്കും. എന്നാൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ഇദ്ദേഹത്തിന്റെ ബാംഗ്ലാവിന്റെ ദൃശ്യങ്ങൾ കാണാത്തവർ കുറവാണ്. അതിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടത് പത്തു കോടി വിലവരുന്ന തീൻമേശയെകുറിച്ചാണ്.
പത്തു കോടി വിലയുള്ള തീൻമേശയെകുറിച്ചുള്ള വാർത്തകളോട് അഷ്നിർ പ്രതികരിക്കുകയും ചെയ്തു. “എന്റെ വീടിന് പത്തു കോടിയെന്നാണ് ഞാൻ വിചാരിച്ചിരുന്നത്, പക്ഷെ വാർത്തകളിൽ തീൻ മേശയ്ക്ക് മാത്രം തന്നെ പത്ത് കോടിയെന്നായി മാറി” അഷ്‌നിർ തമാശപൂർവ്വം പറയുന്നു. വളരെ മറ്റൊരു പ്രത്യേകത ഈ വീടിന്റെ ഫ്രിഡ്ജ് ആണ്. ഇവർ ഇതുവരെ സഞ്ചരിച്ച രാജ്യങ്ങളേതോക്കെയെന്ന് അതിൽ നിന്ന് മനസിലാക്കാം. വീടിനകത്തേക്ക് തീൻ മേശ കൊണ്ടു വരാനായി ഒരു ഉന്തു വണ്ടി തന്നെ ഏർപ്പാടാക്കേണ്ടി വന്നെന്നു അഷ്‌നിർ പറയുന്നു. ഷാർക് ടാങ്ക് എന്ന ടെലിവിഷൻ ഷോയുടെ വിധികർത്താ ക്കളിലൊരാളായിരുന്നു അഷ്‌നിർ. ആർട്ട് വർക്കുകൾ കൊണ്ട് നിറഞ്ഞ ബംഗ്ലാവ് വളരെ വിശാലവും മനോഹരവുമാണ്.