ഇന്ദ്രൻസും ഗിരീഷ് നെയ്യാറും പ്രധാന വേഷങ്ങളിലെത്തുന്ന “ശുഭദിനം” പൂർത്തിയായി. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ശുഭദിനം . സിഥിൻ എന്ന സാധാരണക്കാരനായ ചെറുപ്പക്കാരനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്. മറ്റുള്ളവരുടെ ജീവിതത്തിലെന്നപോലെ തന്നെ സിഥിന്റെ ജീവിതത്തിലും ധാരാളം പ്രശ്നങ്ങളുണ്ട്. തന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കുമൊരു പരിഹാരം എന്ന നിലയ്ക്ക് അയാളൊരു പോംവഴി തിരഞ്ഞെടുക്കുന്നു. സമയത്തിൽ വിശ്വാസമുള്ള സിഥിൻ അതിനായി ഒരു ശുഭദിനവും ശുഭമുഹൂർത്തവും കണ്ടെത്തുന്നു. പോംവഴി നടപ്പാക്കാൻ തന്നെകൊണ്ട് കഴിയുമോ എന്നുറപ്പില്ലാതെ, മനസ്സില്ലാമനസ്സോടെ ശുഭദിനത്തിൽ മാത്രം പൂർണ്ണമായി വിശ്വസിച്ച് സിഥിൻ ആ സാഹസത്തിനിറങ്ങി പുറപ്പെടുന്നു. ആ പുറപ്പാട് അയാളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന സന്ദർഭങ്ങളിലേക്കാണ് അയാളെ നയിക്കുന്നതെന്ന് അയാളൊരിക്കലും അറിഞ്ഞിരുന്നില്ല. ജീവിതത്തിൽ നാം എടുക്കുന്ന തീരുമാനങ്ങളും അതിന്റെ ചെറുതും വലുതുമായ പരിണിതഫലങ്ങളുമെല്ലാം നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന ചിത്രമാണ് ശുഭദിനം . ഗിരീഷ് നെയ്യാർ, ഇന്ദ്രൻസ് , ഹരീഷ് കണാരൻ , ജയകൃഷ്ണൻ , രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ , മാലാ പാർവ്വതി, അരുന്ധതി നായർ , ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ , അരുൺകുമാർ , നെബീഷ് ബെൻസൻ എന്നിവരഭിനയിക്കുന്നു. ബാനർ – നെയ്യാർ ഫിലിംസ്, എഡിറ്റിംഗ് , സംവിധാനം – ശിവറാം മണി, നിർമ്മാണം – ഗിരീഷ് നെയ്യാർ, രചന – വി എസ് അരുൺകുമാർ , ഛായാഗ്രഹണം – സുനിൽപ്രേം എൽ എസ് , പ്രോജക്ട് ഡിസൈനർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – നാസിം റാണി, ഗാനരചന – ഗിരീഷ് നെയ്യാർ, സംഗീതം – അർജുൻ രാജ്കുമാർ , പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് കുടപ്പനക്കുന്ന്, കല-ദീപു മുകുന്ദപുരം , ചമയം – മുരുകൻ കുണ്ടറ, കോസ്റ്റ്യുംസ് – അജയ് എൽ കൃഷ്ണ, ഡിസൈൻസ് – ജോണി ഫ്രെയിംസ്, സ്റ്റിൽസ് – മൃതുൽ വിശ്വനാഥ്, വിൻസിലോപ്പസ്, ധനിൽകൃഷ്ണ, പി ആർ ഓ – അജയ് തുണ്ടത്തിൽ . തിരുവനന്തപുരവും പരിസരപ്രദേശങ്ങളുമായിരുന്നു ലൊക്കേഷൻ .
Indrans and Girish Neyyar movie Shubhadinam