IFFK 2022: രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനത്തിൽ ഒൻപതു മത്സര ചിത്രങ്ങളടക്കം 67 സിനിമകൾ പ്രദർശിപ്പിക്കും. ചരിത്രവും ദേശീയതയും പ്രമേയമാക്കുന്ന പലസ്തീൻ ചിത്രം ആലം, ബ്രിട്ടീഷ് കൊളോണിയ ലിസത്തിന്റെ അവസാനനാളുകളുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച പ്രണയകഥ തഗ് ഓഫ് വാർ, ബ്രസീൽ ചിത്രം കോര്‍ഡിയലി യുവേഴ്സ്, മണിപ്പൂരി ചിത്രം ഔർ ഹോം, മരണം പ്രമേയമാക്കിയ കിം ക്യൂ ബി ചിത്രം മെമ്മറിലാൻഡ് തുടങ്ങിയവയാണ് തിങ്കളാഴ്ചത്തെ മത്സര ചിത്രങ്ങൾ. ടാഗോര്‍ തിയറ്ററില്‍ ഉച്ചതിരിഞ്ഞ് 3.30നാണ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പ്രദർശനം.
പ്രോസിക്യൂട്ടറുടെ കലുഷിതമായ ജീവിത കഥ പറയുന്ന എമിൻ ആൽഫെർ ചിത്രം ബർണിങ് ഡേയ്സ്, ദമ്പതിമാരുടെ ജീവിതം പ്രമേയമാക്കിയ ജോനാസ് ട്രൂ ഏബയുടെ യു ഹാവ് ടു കം ആൻഡ് സീ ഇറ്റ്, എ ലവ് പാക്കേജ്,ബ്ലൂ കഫ്‌താൻ,നൈറ്റ് സൈറൺ, ഡിയർ സത്യജിത് തുടങ്ങി 24 ചിത്രങ്ങളാണ് ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
അന്തരിച്ച തിരക്കഥാകൃത്ത് ജോൺപോളിനോടുള്ള ആദര സൂചകമായി ചാമരം എന്ന ചിത്രത്തിന്റെ പ്രദർശനവും ഇന്നുണ്ടാകും. ഇരുള ഭാഷയിൽ പ്രിയനന്ദൻ ഒരുക്കിയ ധബാരി ക്യുരുവി, പ്രതീഷ് പ്രസാദിന്റെ നോർമൽ, രാരിഷ്. ജിയുടെ വേട്ടപ്പട്ടികളും ഓട്ടക്കാരും തുടങ്ങി ഏഴു ചിത്രങ്ങളാണ് മലയാളം വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
ഹൊറർ ചിത്രങ്ങൾ ആസ്വദിക്കാനുള്ള പ്രേക്ഷക താല്പര്യം മുൻനിറുത്തി മിഡ്‌നൈറ്റ് സ്‌ക്രീനിങ്ങിൽ ഇന്തോനേഷ്യൻ ചിത്രം സാത്താൻസ് സ്ലേവ്സ് 2 കമ്മ്യൂണിയൻ പ്രദർശനാവും ഇന്നാണ്.
നിശാഗന്ധിയിൽ രാത്രി 12 ന് റിസേർവേഷൻ ഇല്ലാതെ പ്രേക്ഷകർക്ക് ചിത്രം ആസ്വദിക്കാം.
മീറ്റ് ദി ഡയറക്ടർ
രാവിലെ 11 ന് , ടാഗോർ തിയേറ്റർ
ഇൻ കോൺവർസേഷൻ –
അതീന റേച്ചൽ സംഗാരി & ചൈതന്യ തംഹാനെ
ഉച്ചകഴിഞ്ഞ് 2:30 ന് ശ്രീ തിയേറ്ററിൽ
ഹോമേജ് &പുസ്തക പ്രകാശനം; ജോൺ പോൾ
ഉച്ചകഴിഞ്ഞ് 3:15 ന് , നിളാ തിയേറ്ററിൽ
സെമിനാർ; വിർച്വൽ പ്രൊഡക്ഷൻ – ദി ഫ്യുച്ചർ ഓഫ് ഫിലിം മേക്കിങ്
പ്രജയ് കമത്, മെർജ് X R
വൈകിട്ട് 4:00 ന്, ഹോട്ടൽ അപ്പോളോ ഡിമോറയിൽ
ഓപ്പൺ ഫോറം
വൈകിട്ട് 5.00 ന്, ടാഗോർ തിയേറ്ററിൽ
താമരശ്ശേരി ചുരം, കവർ സോങ്സ്
രാത്രി 8:30 ന്, ടാഗോർ തിയേറ്ററിലെ പ്രത്യേക വേദിയിൽ