

ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് ‘കാപ്പ’. ഈ വർഷത്തെ കടുവ എന്ന ആക്ഷൻ ചിത്രത്തിനു ശേഷം മറ്റൊരു ചിന്താഗതിയും ശൈലിയിലുമാണ് കാപ്പ എന്ന ചിത്രത്തെ അവതാരിപ്പിച്ചിട്ടുള്ളത്. തുടക്കം മുതലേ വളരെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ആക്ഷനും ഇമോഷനും തിരക്കഥയുമെല്ലാം ഉൾകൊള്ളിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായി ഗുണ്ടയുടെ വേഷത്തിലാണ് അഭിനയിച്ചിരിക്കുന്നത്.
പ്രമീള എന്ന പെൺകുട്ടിയെ വിളിച്ചിറക്കി കൊണ്ടുവരുകയും പിന്നീട് ആ നാട് വിറപ്പിക്കുന്ന ഗുണ്ടയായി മാറുന്നതാണ് ഈ ചിത്രത്തിന്റെ പ്രമേയം. നടന്റെ യുവത്വവും മധ്യവയസ്സുമെല്ലാം വളരെ തനിമയത്തോടെയാണ് കാഴ്ചവെച്ചിരിക്കുന്നത്.
ആസിഫ് അലി, ജഗദീഷ്, അപർണ ബാലമുരളി, അന്ന ബെൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ. ഈ വർഷത്തെ ആസിഫ് അലിയുടെ ശ്രെദ്ധേയമായ ഒരു കഥാപാത്രം കൂടിയാണ്. ജി. ആർ ഇന്ദു ഗോപൻ ന്റെ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കി തയാറാക്കിയ ഈ ചിത്രത്തിന്റെ തിരക്കഥയും ഇദ്ദേഹം തന്നെയാണ് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരത്തെ നല്ല രീതിയിൽ തന്നെ ഉൾപെടുത്തിയിരിക്കുന്നു. സപ്തമശ്രീ തസ്കര, അമർ അക്ബർ അന്തോണി, ബാച്‌ലർ പാർട്ടി എന്നി ചിത്രങ്ങൾക് ശേഷം പൃഥ്വിരാജും ആസിഫ് അലിയും ഒരുമിച്ച് അഭിനയിച്ചതും അപർണ ബാലമുരളിയും പൃഥ്വിരാജും ആദ്യമായി ഒരുമിച്ചു അഭിനയിക്കുന്ന ചിത്രംകൂടിയാണ്. ഛായഗ്രഹകാൻ ജോമോൻ ടി ജോണിന്റെ ക്യാമറയും ഡോൺ വിൻസെന്റിന്റെ സംഗീതവുമാണ്.