കല്യാണം കഴിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതലേ തനിക്കില്ലെന്ന് നടി ഹണി റോസ്. പാർട്ണർ ജീവിതത്തിൽ ഉണ്ടാവുന്നത് ഇഷ്ടമാണെന്നും എന്നാൽ അതിന് വിവാഹം വേണ്ടെന്നും പറയുകയാണ് ഹണി റോസ്. ഇന്ത്യാഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഹണി മനസ്സുതുറന്നത്. കല്യാണം കഴിക്കുന്നത് തനിക്ക് പ്രശ്‌നമാക്കുന്നത് പോലെ മറ്റൊരാളുടെ കല്യാണത്തിന് പോകുന്നതും ഇഷ്ടമല്ലെന്നും ഹണി റോസ് പറയുന്നു. ആരും ആസ്വദിച്ചിട്ടല്ല വിവാഹം കഴിക്കുന്നത്. കുറെ പൈസയുള്ളത് കാണിക്കാൻ വേണ്ടി ചെയ്യുന്നത് മാത്രമാണ് വിവാഹം.
ഫാമിലിയിൽ ആരോടും ഞാൻ ഐ ലൗ യു എന്ന് പറഞ്ഞിട്ടില്ല. അല്ലാത്തവരോടാണ് ഞാൻ ഐ ലൗ യു പറഞ്ഞിട്ടുള്ളത്. കുറെ പേരോട് ഞാൻ എന്റെ ഇഷ്ടം പറഞ്ഞിട്ടുണ്ട്. സ്കൂളിൽ പഠിക്കുന്ന സമയത്ത് കുറെ ഇൻസിഡൻറ്റ് ഉണ്ടായിട്ടുണ്ട്. ഞാൻ അങ്ങോട്ട് പോയിട്ട് ഇഷ്ടം പറഞ്ഞതല്ല, ഇങ്ങോട്ട് പറഞ്ഞതാണ്. ഇങ്ങോട്ട് പറഞ്ഞപ്പോൾ സ്വാഭാവികമായും ഞാൻ കലിപ്പ് മോഡിൽ ആയിരുന്നു.
കല്യാണം കഴിക്കണമെന്നൊരു ആഗ്രഹം എനിക്കില്ല. ചെറുപ്പം മുതലേ ആ ആഗ്രഹം എനിക്കില്ല. പാർട്ണർ ലൈഫിൽ ഉണ്ടാവുന്നത് എനിക്ക് ഇഷ്ടമാണ്. പക്ഷെ കല്യാണം അതിന്റെ ബഹളങ്ങളൊന്നും എനിക്ക് ഇഷ്ടമല്ല. അത് എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല. എപ്പോഴും അതിൽ എനിക്ക് വലിയ പ്രശ്നം തോന്നാറുണ്ട്. കല്യാണം ആരും ആസ്വദിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല. കുറെ ആളുകൾ, ബഹളങ്ങൾ, ക്യാമറകൾ അതിനിടയിൽ നിൽക്കുന്നു. കുറെ പൈസയുള്ളത് കാണിക്കാൻ വേണ്ടി ചെയ്യുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്.
English Summary : Honey Rose says she is not interested in getting married