നിലവാരമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കേണ്ടെന്ന് തീയേറ്ററുടമകളുടെ സംഘടനയായ ‘ഫിയോക് ‘. ഒരുപാട് സിനിമകൾ ഒന്നിച്ച് റിലീസ് ചെയ്യാപ്പെടുകയും ഒരെണ്ണം പോലും വിജയമാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക് ഇങ്ങനെയുള്ള കടുത്ത തീരുമാനം എടുത്തിരിക്കുന്നത്. ഇങ്ങനെ അനുമതികിട്ടാത്ത സിനിമകൾ പ്രദർശിപ്പിക്കണമെങ്കിൽ തീയേറ്ററുകൾക്ക് വാടക നൽകേണ്ടി വരും. തീയേറ്ററുകൾ നഷ്ടം സഹിച്ചുകൊണ്ടാണ് സിനിമകൾ ഓടിക്കുന്നത്. ഏതൊക്കെ സിനിമകൾ ഓടും, ഏതൊക്കെ ഓടില്ല എന്ന് തീയേറ്റർ നടത്തുന്നവർക്ക് അറിയാം. അത്കൊണ്ട് തങ്ങളുടെ കണക്കുകൂട്ടലിൽ ഓടുന്നതെന്ന് തോന്നുന്ന സിനിമമാത്രം പ്രദർശിപ്പിച്ചാൽമതിയെന്ന ആലോചനയിലാണ്.
തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രങ്ങൾമാത്രമേ എടുക്കൂവെന്നാണ് ഒടിടി പ്ലാറ്റ്ഫോമുകളുടെ നിബന്ധന. പത്തുവർഷം മുൻപ് കേരളത്തിൽ 1250 ൽ അധികം സ്ക്രീനുകളുണ്ടായിരുന്നു. ഇപ്പോൾ അത് കുറഞ്ഞു 670 എണ്ണം മാത്രം. 15 ഓളം തീയേറ്ററുകൾ ജപ്തിഭീഷണിയിലാണ്.