റോക്കിങ് സ്റ്റാര്‍ യാഷിന്റെ ബിഗ് ബജറ്റ് ചിത്രം കെജിഎഫ് ടുവിനായി ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുകയാണ്. ഇതുവരെ പുറത്തുവന്ന പോസ്റ്ററുകളും ടീസറുകളും സോഷ്യല്‍മീഡിയയില്‍ വലിയ ആവേശമാണ് ഉയര്‍ത്തിയത്. കൊവിഡ് മൂലമാണ് 2018ല്‍ ഇറങ്ങിയ ആദ്യ ഭാഗത്തിന് ശേഷം ചിത്രം ഇത്രയും നീണ്ടുപോയത്.
2021 ജൂലൈ 16ന് ചിത്രം തിയറ്ററില്‍ എത്തുമെന്നാണ് ഏറ്റവും ഒടുവില്‍ അണിയറക്കാര്‍ അറിയിച്ചത്. അഞ്ച് മാസത്തിലേറെയുണ്ട് ആ ദിവസത്തിലേക്ക്. പക്ഷേ ആരാധകര്‍ ഇപ്പോഴെ, പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയിലെ പോരും ആരംഭിച്ച് കഴിഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്ത കെജിഎഫ് ചാപ്റ്റര്‍ ടു റിലീസ് ചെയ്യുന്ന ജൂലൈ 16ന് ദേശീയ അവധി പ്രഖ്യാപിക്കണമെന്ന ആരാധകന്റെ ട്വിറ്റര്‍ സന്ദേശമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് റോക്കിംഗ് സ്‌റ്റൈല്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് കത്തെഴുതിയിരിക്കുന്നത്. ഇത് ഒരു സിനിമ മാത്രമല്ല, വികാരണമാണെന്നും ആരാധകരുടെ വികാരം മനസിലാക്കാന്‍ ശ്രമിക്കൂ എന്നും കത്തിലുണ്ട്. 16-07-2021 വെളളിയാഴ്ച കെജിഎഫ് ചാപ്റ്റര്‍ ടു റിലീസ് ചെയ്യുകയാണ്. എല്ലാവരും ആകാംക്ഷയോടെ ഈ ചിത്രത്തിനായി കാത്തിരിക്കുന്നതിനാല്‍ ആ ദിവസം ദേശീയ അവധി പ്രഖ്യാപിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. അതെസമയം ഇത്തരം വിചിത്രമായ ആവശ്യത്തെ പരിഹസിച്ചും എതിര്‍ത്തും നിരവധി പേരെത്തിയിട്ടുണ്ട്.
നായകന്‍ യാഷിന്റെ ജന്മദിനമായ ജനുവരി ഏഴിന് പുറത്തുവിട്ട ടീസറിന് റെക്കോര്‍ഡ് വ്യൂസാണ് ലഭിച്ചത്. ടീസറിലെ പുകവലി രംഗം ഏറെ വിവാദമായിരുന്നു. പ്രശാന്ത് നീല്‍ ഒരുക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ വില്ലന്‍ വേഷമായ അധീരയായി ബോളിവുഡ് താരം സഞ്ജയ് ദത്താണ് എത്തുന്നത്. രവീണ ടണ്ടന്‍, പ്രകാശ് രാജ്, മാളവിക അവിനാശ് തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തിലുണ്ട്. 2020 ഒക്ടോബറില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കൊവിഡ് മൂലം റിലീസ് നീളുകയായിരുന്നു. ഒരേ സമയം അഞ്ച് ഭാഷകളിലായാണ് കെജിഎഫിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. 225 കോടി കളക്ഷനായിരുന്നു കെജിഎഫ് ആദ്യ ഭാഗം ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി നേടിയത്. രണ്ട്
English Summary : Fans demand national holiday for KGF-2 release