ദുല്‍ഖര്‍ സല്‍മാന്‍-അനൂപ് സത്യന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. അനൂപ് സത്യന്റെ ആദ്യ സംവിധാന സംരഭമാണിത്. ദുല്‍ഖറിനൊപ്പം ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു.
പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അനൂപ് തന്നെ തിരക്കഥയെഴുതുന്ന ചിത്രം ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന ഒരു കുടുംബചിത്രമായാണ് എത്തുക.
ചെന്നൈയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുക. ചിത്രീകരണം പൂര്‍ത്തിയായ വിവരം ദുല്‍ഖര്‍ തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ പേരിന്റെ കാര്യത്തില്‍ ഇത് വരെ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.